കണ്ണൂര്‍ : കേരളത്തിനര്‍ഹതപ്പെട്ട കേന്ദ്ര വിഹിതം നല്‍കാത്ത കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ ബി ജെ പിയുടെ മനസ്സില്‍ നീരസം വരുമോയെന്ന ശങ്കയാണ് യു ഡി ഫ് നേതാക്കളെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ധര്‍മ്മടം മണ്ഡലം നവകേരള സദസ്സ് പിണറായി കണ്‍വെൻഷൻ സെൻ്ററിന് സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തോ ഒരു തരം പ്രത്യേക മാനസിക ബന്ധമാണ് യു ഡി എഫ് പാര്‍ലിമെൻ്റംഗങ്ങളെ നയിക്കുന്നത്. നാടിൻ്റെ പ്രശ്നത്തില്‍ ഒരുമിച്ച് നില്‍ക്കാൻ യുഡിഎഫിന് കഴിയുന്നില്ല എന്നത് നമ്മുടെ നാട് നേരിടുന്ന ഗുരുതരമായ പ്രശ്നമാണ്.
ഇന്ത്യയുടെ ഭാഗമാണ് നാം. ഫെഡറല്‍ തത്വമാണ് നമ്മെ നയിക്കുന്നത്. നമുക്കാവശ്യമായ പിന്തുണയും കേന്ദ്രസഹായവും ലഭിക്കുക തന്നെ വേണം. ദയാപരമായ നടപടിയല്ല അത്.ഭരണഘടനാപരമായ അര്‍ഹതയാണത്. സാമ്ബത്തിക വിഹിതം വെട്ടിക്കുറക്കുന്നത് നാടിനോട് ചെയ്യുന്ന അതിക്രൂരമായ നടപടിയാണ്. ഭരണാധികാരിയുടെ ഇഷ്ടാനിഷ്ടങ്ങളല്ല മാനദണ്ഡങ്ങളാവണം സഹായങ്ങള്‍ക്കാധാരം. പന്തിയില്‍ പക്ഷഭേദം കാണിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.ഇത് തെറ്റാണെന്ന് പറയാൻ എല്ലാവരും തയ്യാറാവണം. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ ഫോണ്‍, ഡിജിറ്റല്‍ സര്‍വ്വകലാശാല, ഡിജിറ്റല്‍ പാര്‍ക്ക് തുടങ്ങി രാജ്യത്തിന് തന്നെ മാതൃകയാവുന്ന നിരവധി പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്.ഇപ്പോള്‍ നടക്കേണ്ടത് ഇപ്പോള്‍ നടക്കണം. കാലം നമ്മെ കാത്തു നില്‍ക്കില്ല. കാലോചിതമായ മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതില്‍ അരുചി തോന്നിയിട്ട് കാര്യമില്ല. മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസിനെ തെരുവില്‍ നേരിടുമെന്ന് ചിലര്‍ പറഞ്ഞു. ജനങ്ങളെ കാണാൻ വരുന്ന മന്ത്രിമാരെ നേരിടുകയെന്നാല്‍ ജനങ്ങളെ നേരിടുക എന്നതാണര്‍ത്ഥം. അത് മനസിലാക്കണം. അതിൻ്റെ പ്രത്യാഘാതം ഉള്‍ക്കൊള്ളാനും തയ്യാറാവണം. നാടിനോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാവുമത്. അങ്ങിനെ മുന്നോട്ട് പോകാൻ കഴിയില്ല എന്നത് അത്തരക്കാര്‍ മനസിലാക്കിയാല്‍ നല്ലതാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.