വനം വകുപ്പിന് അമിതാധികാരങ്ങൾ നൽകുന്ന വനനിയമ ഭേദഗതി ബിൽ പിൻവലിക്കണം : കേരള കർഷക യൂണിയൻ എം സംസ്ഥാന കമ്മിറ്റി

കോട്ടയം: 1961 ലെ കേരള വന നിയമം ഭേദഗതി ചെയ്ത് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരങ്ങൾ നൽകുന്നതിനുള്ള സർക്കാർ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതാണെന്ന് കേരള കർഷക യൂണിയൻ എം സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. പ്രസിദ്ധീകരിക്കപ്പെട്ടകരട് വിജ്ഞാപനം കർഷക വിരുദ്ധവും മൗലിക അവകാശങ്ങളുടെ ലംഘനവുമാണ്. നിലവിലെ നിയമത്തിലെ വ്യവസ്ഥകൾ ഉദ്യോഗസ്ഥ താൽപര്യപ്രകാരം ഭേദഗതി ചെയ്യുന്നത് മനുഷ്യത്വരഹിതമാണ്.

Advertisements

ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഗൗരവമേറിയതും ജനവിരുദ്ധമായതും മൗലിക അവകാശങ്ങൾ ഹനിക്കപെടുന്ന ഭേദഗതി നിർദ്ദേശങ്ങളായ സെക്ഷൻ 27, 47, 52, 61,63 എന്നിവ ഒഴിവാക്കേണ്ടതാണ് പുതിയ ഭേദഗതിയിലൂടെ വനനിയമം ഏകപക്ഷീയമായി ഉദ്യോഗസ്ഥരുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്നവയായി മാറും, നിയമവിരുദ്ധമായ ഭേദഗതികൾ പിൻവലിക്കണമെന്ന പരാതികൾ നിരന്തരം ഉയർന്നുകൊണ്ടിരിക്കെ നിലവിലുള്ള നിയമം പോലും ലഘൂകരിക്കണമെന്നാണ് കർഷക സംഘടനകൾ ഒരേ സ്വരത്തിൽ ഉന്നയിക്കുന്നത് ഈ സാഹചര്യത്തിൽ ഭേദഗതി നിർദ്ദേശങ്ങൾ നിയമമാകുന്നതോടെ കർഷകരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുകയും കർഷകരുടെമേൽ കള്ളക്കേസ് എടുക്കുന്നതിന് വനപാലകർക്ക് നിയമ പരിരക്ഷ ലഭിക്കുകയും ചെയ്യും.പിഴ തുകയുടെ വൻ വർദ്ധനവ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് നൽകിയിരിക്കുന്ന പരിധിവിട്ട അധികാരങ്ങൾ, മൽസ്യ ബന്ധനം, പാഴ് വസ്തുക്കൾ വനപ്രദേശത്തോ വനത്തിലേക്ക് ഒഴുകിയെത്തുന്ന പുഴയിലോ എത്തിപ്പെടുന്നത് ശിക്ഷാർഹമാക്കിയിരിക്കുന്നത് തുടങ്ങിയ പരിഷ്കരണങ്ങൾ വനാതിർത്തികളിൽ ജീവിക്കുന്ന സാധാരണക്കാർക്ക് വലിയ വെല്ലുവിളിയുയർത്തുന്നവയാണ്. വനനിയമം കൂടുതൽ ജനദ്രോഹപരവും ദുരുപയോഗ സാധ്യതകൾ വർധിക്കുന്ന വിധത്തിലും ആയി മാറുന്നത് അംഗീകരിക്കാനാവുന്നതല്ല. സംശയത്തിന്റെ പേരിലോ, തെറ്റിധാരണകളുടെ പേരിലോ , വിരോധത്തിന്റെ പേരിലോ അനേകം നിരപരാധികൾ ശിക്ഷിക്കപ്പെടാൻ ഇത്തരം കരിനിയമങ്ങൾ കാരണമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വനപാലകർക്ക് കൂടുതൽ അധികാരങ്ങളും കൂടുതൽ ദുരുപയോഗ സാധ്യതകളും നൽകുന്ന ഈ നിയമപരിഷ്കരണം പ്രതിഷേധാർഹവും പിൻവലിക്കപ്പെടേണ്ടതുമാണ്. വന്യജീവിശല്യം നാൾക്കുനാൾ വർധിച്ചുവരുന്ന കാലഘട്ടത്തിൽ വന്യമൃഗങ്ങളെ വനത്തിന്റെ പരിധിയിൽ നിലനിർത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിർബ്ബന്ധിതരാകുന്ന വിധത്തിലുള്ള വകുപ്പുകൾ വന നിയമത്തിൽ കൂട്ടിച്ചേർക്കപ്പെടണം. തങ്ങളുടെ പരിധിയിലുള്ള വനത്തിൽനിന്ന് വന്യമൃഗങ്ങൾ ജനവാസമേഖലയിലേയ്ക്ക് പ്രവേശിക്കുന്ന പക്ഷം ഉദ്യോഗസ്ഥരുടെ വീഴ്ചയായി പരിഗണിക്കപ്പെടണം. വന്യജീവികളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്ന മനുഷ്യർക്ക് മോട്ടോർ ആക്സിഡൻറ് ക്ലെയിംസ് ട്രൈബ്യൂണൽ പോലെ നഷ്ടപരിഹാരം നൽകാൻ നിയമത്തിൽ വ്യവസ്ഥ ചെയ്യണം, വന വിസ്തൃതി ഏതു വിധേനയും വർദ്ധിപ്പിക്കുവാൻ മനുഷ്യരെ കുടിയൊഴിപ്പിക്കുവാനാണ് വനം വകുപ്പ് പരിശ്രമിക്കുന്നത്.

മനുഷ്യവാസ മേഖലയോട് ചേർന്ന് വന്യജീവികൾക്ക് കുടിവെള്ളത്തിന് കുളങ്ങൾ കുത്തുന്നത് പോലും ദുരുദ്ദേശപരമാണ്. വനാതിർത്തി പങ്കിടുന്ന മനുഷ്യവാസ മേഖലകളിലെ അത്യാവശ്യ വികസനം പോലും തടസപ്പെടുത്തുന്ന നിലവിലുള്ള നിയമങ്ങൾക്ക് പരിഷ്കരണങ്ങൾ വരുത്താനും സർക്കാർ തയ്യാറാകണമെന്നും കർഷ യൂണിയൻ എം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ ഡാൻ്റിസ് കൂനനാനിക്കൽ, കെ പി ജോസഫ്, ഇസഡ് ജേക്കബ്, , മത്തച്ചൻ പ്ലാത്തോട്ടം, എ എച്ച് ഹഫീസ്, ജോസ് നിലപ്പന, സാജു ഇടയ്ക്കാട്ട്, ജോയി നടയിൽ, ബിജു ഐക്കര, ജോസ് കല്ലൂർ, സജിമോൻ കോട്ടക്കൽ, രാജൻ ഏഴംകുളം, ജോൺ മരങ്ങോലിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.