അടിമാലി :ബി ആര്‍ സിയുടെ നേതൃത്വത്തില്‍ വിഭിന്നശേഷി കുട്ടികള്‍ക്കായുള്ള മൂന്ന് ദിവസത്തെ മെഡിക്കല്‍ ക്യാമ്പ് അടിമാലിയില്‍ തുടങ്ങി. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിത സജി ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി. ഡി. ഷാജി അധ്യക്ഷത വഹിച്ചു.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, ശ്രവണ, സംസാര വൈകല്യം, ചലന വൈകല്യം എന്നീ വിഭാഗങ്ങളിലായിട്ടാണ് 12,13,14 തീയതികളിലായി ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ബി ആര്‍ സി പ്രതിനിധികള്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം അനസ് ഇബ്രാഹിം, അടിമാലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രീത എല്‍. എസ്, അടിമാലി താലൂക്കാശുപത്രിയിലെ ഡോക്ടര്‍ മീരാ രാമന്‍, അധ്യാപകരായ കെ. റ്റി. സാബു, മായ ജെ, ബി ആര്‍ സി സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ രശ്മി പി. ആര്‍., അടിമാലി ബി ആര്‍ സിയിലെ ബി പി സി ഷൈജന്‍ പി, ഐ ഇ ഡി സി കണ്‍വീനറും ട്രെയിനറുമായ ഷാജി തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ബ്ലോക്ക് പഞ്ചായത്തംഗം അന്‍സാരി തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
വിഭിന്നശേഷി കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് അടിമാലിയില്‍
Advertisements