ഏതെങ്കിലും മതത്തെ അപമാനിക്കുന്നത് രാജ്യത്തിനെതിരായ കുറ്റം : ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു

കോട്ടയം : എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും ഏതെങ്കിലും ഒരു മതത്തെ അതിക്ഷേപിക്കുന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യം ആണെന്ന് നാം മനസ്സിലാക്കണമെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു.

Advertisements

ഒരു ജാതിയും വലുതല്ല. എല്ലാ ജാതിയും തുല്യം. ഉയർന്ന ജാതിയെന്നോ, താഴ്ന്ന ജാതിയെന്നോ വേർതിരിവ് ഇല്ല. നമ്മുടെ പൂർവ്വികർ സ്വീകരിച്ചു പോന്നിരുന്ന മൂല്യങ്ങൾ നാം സംരക്ഷിക്കേണ്ടതുണ്ടന്നും ഉപരാഷ്ട്രപതി പറഞ്ഞു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ച ന്റെ സ്വർഗ പ്രാപ്തിയുടെ 150 -ാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ ആധ്യാത്മിക , രാഷ്ട്രീയ സാമൂ ഹിക , സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. രാവിലെ 10 ന് മാന്നാനത്ത് എത്തുന്ന ഉപരാഷ്ട്രപതി വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി. രണ്ടുവർഷം നീണ്ടുനിന്ന വാർഷികാഘോഷമാണ് ഇന്ന് സമാപിക്കുന്നത്.

രാവിലെ 11.30 നു നടക്കുന്ന കുർബാനയ്ക്ക് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മുഖ്യ കാർമികത്വം വഹിക്കും . ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ പ്രത്യേക തയാറാക്കിയ ഹെലിപ്പാഡിൽ നിന്ന് 10.50ന്  ഹെലികോപ്ടറിൽ ഉപരാഷ്ട്രപതി  കൊച്ചിക്ക് മടങ്ങി.

ഉപരാഷ്ട്രപതിയെ
സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ,
ദക്ഷിണ മേഖല ഐ.ജി. പി. പ്രകാശ്, എറണാകുളം റേഞ്ച് ഡി.ഐ.ജി. നീരജ് കുമാർ ഗുപ്ത, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ബി. സുനിൽകുമാർ, സി.എം.സി. ജനറൽ കൗൺസിലർ സിസ്റ്റർ റോസ് മേരി  എന്നിവർ ചേർന്ന് യാത്രയാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.