വൈസ്മെൻ ക്ലബ് ഏറ്റുമാനൂരിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രോജക്ടുകളുടെ ഉദ്ഘാടനവും നടത്തി

ഏറ്റുമാനൂർ: വൈസ്മെൻ ക്ലബ് ഏറ്റുമാനൂരിന്റെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രോജക്ടുകളുടെ ഉദ്ഘാടനവും നടന്നു.

Advertisements

25 വർഷം പിന്നിടുന്ന ക്ലബ്ബ് വിപുലമായ സാമൂഹിക സേവന പ്രവർത്തനങ്ങളും സമകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ബോധവൽക്കരണ പരിപാടികളുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സ്ഥാനാരോഹണത്തോടനുബന്ധിച്ച് ഏറ്റുമാനൂർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിലും കുടുംബ സംഗമത്തിലും വൈസ്മെൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ.വിൻസെന്റ് അലക്സ് മുഖ്യ അതിഥിയായിരുന്നു. ഡിസ്ട്രിക്ട് സെക്രട്ടറി സി എൻ. സുഭാഷ്, ക്ലബ്ബ് പ്രസിഡണ്ട് ഡോ.ആർ.രാധാകൃഷ്ണൻ, ടി കെ. രാജപ്പൻ, ഡോ.ആർ.വി. അജിത്, ബി. അശോക്, പി എൻ .രവീന്ദ്രൻ, ഡോ.മുരളീധർ ദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ. രാധാകൃഷ്ണൻ ( പ്രസിഡന്റ് ), ഡോ. ആർ വി അജിത്ത് ( സെക്രട്ടറി) എൻ ആർ .സതീന്ദ്രൻ (ട്രഷറർ). എന്നിവരെ തിരഞ്ഞെടുത്തു.

Hot Topics

Related Articles