പാറത്തോട് : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസിന്റെ ചരിത്രവിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് യൂ ഡി എഫ് പാറത്തോട് മണ്ഡലം കമ്മറ്റി ടൗണിൽ പൊതുയോഗവും പ്രകടനവും , മധുര പലഹാരങ്ങൾ വിതരണം ചെയ്തും അഹ്ളാദം പങ്കിട്ടു. തുടർന്ന് നടന്ന സമ്മേളനത്തിൽ കോൺഗസ് മണ്ഡലം പ്രസിഡന്റ് റ്റി എം ഖനീഫ അദ്ധ്യക്ഷത വഹിച്ചു. സിബി നമ്പൂടാകം, നൗഷാദ് ഇടക്കുന്നം – സെയ്നിലാവുദ്ദീൻ പി കെ., കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രടറിമാരായ സുരേന്ദ്രൻ കൊടിത്തോട്ടം – ഷാജി തുണ്ടിയിൽ, വിപിൻ അറയ്ക്കൽ, എം.കെ. ഹാഷിം, എന്നിവരും , നൈസാം പി.എ. സുബൈർ – സിബി കപ്പക്കാലാ – യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ദിലീപ് ബാബു, ജിയോ ജോർജ് , സെയ് നുലാബ്ദീൻ പി.എം., ഷാജി കൂവപ്പള്ളി – റീനാമോൾഷാമോൻ- അനിൽ കെ കുമാർ ,സിസിലിക്കുട്ടി ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു.