വിക്ടർ ജോർജ് അനുസ്മരണം നാളെ ജൂലായ് ആറ് ശനിയാഴ്ച 

കോട്ടയം: വിഖ്യാത ഫോട്ടോജേർണലിസ്റ്റും മലയാള മനോരമ മുൻ ചീഫ് ഫോട്ടോഗ്രാഫറുമായിരുന്ന വിക്ടർ ജോർജിൻ്റെ 23-ാം ചരമവാർഷികത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ്ബ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. നാളെ ജൂലായ് ആറ് ശനിയാഴ്ച ഉച്ചക്ക് 1.30 ന് പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. കെ. ഫ്രാൻസിസ് ജോർജ് എം പി അനുസ്മരണ പ്രഭാഷണം നടത്തും.

Advertisements

വിക്ടർ ജോർജിൻ്റെ സ്മരണാർത്ഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ  ന്യൂസ് ഫോട്ടോഗ്രഫി അവാർഡ് ജേതാക്കളായ മാതൃഭൂമി കൊല്ലം യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ സി.ആർ.ഗിരീഷ് കുമാർ ,കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ ശ്രീകുമാർ ആലപ്ര, ദേശാഭിമാനി ന്യൂഡൽഹി ബ്യൂറോയിലെ ചീഫ് ഫോട്ടോ ജേണലിസ്റ്റ് പി.വി.സുജിത് എന്നിവർക്ക് പുരസ്കാരം സമ്മാനിക്കും. 2001 ജൂലൈ 9 ന് ഇടുക്കി ജില്ലയിലെ വെണ്ണിയാനി മലയിലുണ്ടായ ഉരുൾപൊട്ടലിലാണു വിക്ടർ ജോർജ് വിടവാങ്ങിയത്.

Hot Topics

Related Articles