ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളോട് വിയോജിപ്പില്ല ; ഭാവി പരിപാടികൾ ആലോചിച്ച് വിക്ടര്‍ ടി. തോമസ് ; ബിജെപിയിലേക്കെന്ന് സൂചന

പത്തനംതിട്ട :യുഡിഎഫ് വിട്ട പത്തനംതിട്ട ജില്ലാ ചെയര്‍മാനും കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായിരുന്ന വിക്ടര്‍ ടി. തോമസ് ബിജെപിയിലേക്ക്

Advertisements

ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളോട് വിയോജിപ്പ് ഇല്ലെന്നും ഭാവി പ്രവര്‍ത്തനങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിജെപിയില്‍ ചേരാനാണ് വിക്ടര്‍ ടി. തോമസ് ഒരുങ്ങുന്നതെന്നാണ് സൂചന. സെറിഫെഡ് മുന്‍ ചെയര്‍മാനായിരുന്നു.

തിരുവല്ല നിയോജക മണ്ഡലത്തില്‍ രണ്ട് തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ടെങ്കിലും വിക്ടറിന് വിജയം സ്വന്തം ‘പേരില്‍’ മാത്രമായി ഒതുങ്ങി.

1991 മുതല്‍ യുഡിഫ് സിറ്റിംഗ് സീറ്റായ തിരുവല്ലയില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുള്ള ശക്തനായ വിമതന്‍ വന്നതിനാല്‍ 2006ല്‍ മാത്യു ടി. തോമസിനോട് പരാജയപ്പെട്ടു.

2011ല്‍ പുനര്‍നിര്‍ണയിക്കപ്പെട്ട മണ്ഡലത്തില്‍ അപ്രതീക്ഷിതമായി വീണ്ടും സ്ഥാനാര്‍ത്ഥിയായി. പക്ഷെ വീണ്ടും എതിര്‍പക്ഷത്തിന്റെ ‘കളി’യില്‍ വീണ്ടും പരാജയപ്പെട്ടു.

ഒരിക്കല്‍ ജോസ് കെ. മാണിയുടെ ഏറ്റവും അടുപ്പക്കാരന്‍ എന്ന എതിരാളികള്‍ ആരോപിച്ചിരുന്ന വിക്ടര്‍ പിന്നീട് അദ്ദേഹവുമായി അകന്നു. കഴിഞ്ഞ തവണയും തിരുവല്ല സീറ്റിനായി വിക്ടര്‍ ടി. തോമസ് വാദിച്ചിരുന്നുവെങ്കിലും സീറ്റ് അനുവദിച്ചിരുന്നില്ല. അതിനെ തുടര്‍ന്ന് തര്‍ക്കം രൂപപ്പെട്ടിരുന്നു. ആ തര്‍ക്കമാണ് ഇപ്പോള്‍ പാര്‍ട്ടി വിടുന്നതിലേക്ക് എത്തിയിരിക്കുന്നതെന്നാണ് വിവരം.

കെഎസ്‌സി(എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ വിക്ടര്‍ ടി. തോമസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലത്ത് ബിജെപി പിന്തുണ ഉണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.