കൊച്ചി: വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി അധ്യാപക ജോലി നേടാൻ ശ്രമിച്ച വിദ്യ മഹാരാജാസ് കോളജിനും സാഹിത്യ ലോകത്തിനും അപമാനമാണെന്ന് പ്രശസ്ത സാഹിത്യകാരന് ബെന്യാമിൻ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥി സമൂഹത്തിനും അപമാനമാണ്.കള്ളങ്ങള്‍ കൊണ്ട് വിജയം നേടാം എന്ന് വിചാരിക്കുന്ന ഈ കുട്ടി എന്ത് വിദ്യാഭ്യാസമാണ് നേടിയത്? എന്നും ബെന്യാമിൻ ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
എന്താണ് കുട്ടികളെ പഠിപ്പിക്കുന്നത്? എന്ത് സാഹിത്യമാണ് എഴുതുന്നത്? വിദ്യമാര്‍ ഇനിയും ആവര്‍ത്തിക്കാതെ ഇരിക്കാൻ കര്‍ശനമായ അന്വേഷണവും നടപടിയും ആവശ്യമാണ്. കുറ്റക്കാരി എങ്കില്‍ കടുത്ത ശിക്ഷയും ഉണ്ടാവണം. അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗസ്റ്റ് ലക്ചററാകാൻ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതിനാണ് എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയായ കെ വിദ്യയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് കേസെടുത്തത്. ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തില്‍ 2018-19, 2020-21 കാലയളവില്‍ രണ്ടുവര്‍ഷം ഗസ്റ്റ് ലക്ചററായിരുന്നെന്ന എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളാണ് വിദ്യ വ്യാജമായി ഉണ്ടാക്കിയത്.