നവരാത്രി ആഘോഷം: ഇറഞ്ഞാൽ ദേവീക്ഷേത്രത്തിൽ വിദ്യാഗോപാലമന്ത്ര സമൂഹാർച്ചന നടത്തി; അനുമോദന യോഗം ചേർന്നു

ഇറഞ്ഞാൽ: നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ഇറഞ്ഞാൽ ദേവി ക്ഷേത്രത്തിൽ ഇറഞ്ഞാൽ ഹൈന്ദവസമാജത്തിന്റെ ആഭിമുഖ്യത്തിൽ
മഹാനവമി നാളിൽ വിദ്യാഗോപാലമന്ത്ര സമൂഹാർച്ചന നടത്തി. മേൽശാന്തി ശ്രീജിത്ത് നമ്പുതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വം വഹിച്ചു. ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിൽ വിദ്യാർത്ഥികൾക്ക് ആദരവ് നൽകി. വെകിട്ട് എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയികൾക്ക് എൻഡോവ്‌മെന്റും , രാമായണത്തെ ആസ്പദമാക്കി നടത്തിയ
പരീക്ഷയിൽ വിജയിച്ച കുട്ടികൾക്ക് ഉള്ള സമ്മാനവും
വിതരണം ചെയ്തു. സംഗിതഞ്ജരായ ജോണി സനിധ റെജി നാരായണൻ, തിരുവഞ്ചൂർ അപൂർവ്വരാഗ ഡാൻസ് അക്കാഡമിയുടെ ഡയറക്ടർ സ്വപ്നടീച്ചർ എന്നിവരെ അനുമോദിച്ചു. അനുമോദന യോഗം ഹൈന്ദവസമാജം രക്ഷാധികാരി
ഡോ: ഇറഞ്ഞാൽരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
യോഗത്തിൽ ഹൈന്ദവസമാജം പ്രസിഡന്റ് ബോസ് പുതുപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ ജി.ആർ പണിക്കർ , പ്രദീപ് ചെത്തിയിൽ, രാജൻ സപ്തസ്വര
ശ്രീകുമാർ പാറയിൽ, വി.ആർ.ബി നായർ പങ്കെടുത്തു. സെക്രട്ടറി സുധീർ ബാബു സ്വാഗതവും
ജോ സെക്രട്ടറി സുമോദ് പുവക്കുന്നേൽ നന്ദിയും പ്രകാശിപ്പിച്ചു.

Advertisements

Hot Topics

Related Articles