കോട്ടയം : പ്രസ് ക്ലബിന്‍റെ നാലാമത് വീഡിയോ ജേർണലിസ്റ്റ് അവാർഡ് സമർപ്പണം ഡിസംബർ 16 തിങ്കളാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മാതൃഭൂമി ന്യൂസ് ചീഫ് അസോസിയേറ്റ് കാമറമാൻ ബിനു തോമസിന് പുരസ്കാരം സമ്മാനിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, YESTE മൈഗ്രേഷൻ ആന്‍റ് എജ്യുക്കേഷൻ കൺസൾട്ടിംഗ് എംഡി ജോമറ്റ് മാണി എന്നിവർ ആശംസ അർപ്പിക്കും. 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
Advertisements