പത്തനംതിട്ട: പോക്കുവരവ് രേഖകള്‍ തട്ടിക്കളിച്ചതാണ് ഓമല്ലൂര്‍ വില്ലേജ് ഓഫീസര്‍ മുളക്കുഴ സൗപര്‍ണികയില്‍ കെഎസ് സന്തോഷ് കുമാറിനെ കൈക്കൂലിക്കെണിയില്‍ കുടുക്കിയത്. മുളക്കുഴ സ്വദേശിയുടെ അമ്മയുടെ പേരിലുള്ള ഭൂമി സ്വന്തം പേരിലേക്ക് ആധാരം ചെയ്ത ശേഷം പോക്കുവരവ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് വില്ലേജ് ഓഫീസറായ സന്തോഷ് കുമാറിനെ സമീപിച്ചത്. എന്നാല്‍ വില്ലേജ് ഓഫീസറായ സന്തോഷ് കുമാര്‍ 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. പണമില്ലെന്ന് പറഞ്ഞപ്പോള്‍ ഇത് 3000 രൂപയായി കുറച്ചു. ഇത്രയെങ്കിലും നല്‍കിയില്ലെങ്കില്‍ പോക്കുവരവ് ചെയ്ത് നല്‍കില്ലെന്നായിരുന്നു ഭീഷണി. ഇതോടെ മുളക്കുഴി സ്വദേശി പരാതിയുമായി വിജിലന്‍സിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരാതി സ്ത്യമാണെന്ന് തെളിഞ്ഞതോടെ വിജിലന്‍സ് സംഘം ഇയാളെ പിടികൂടാന്‍ കെണിയൊരുക്കുകയായിരുന്നു. ഇയാളില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ 3000 രൂപയും വിജിലന്‍സ് സംഘം പിടിച്ചെടുത്തു.
സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആധാരം ചെയ്തു കഴിഞ്ഞാല്‍ പോക്കുവരവ് രേഖ ചെയ്ത് കൊടുക്കേണ്ടത് വില്ലേജ് ഓഫീസറുടെ കടമയാണ്. എന്നാല്‍ കൈക്കൂലി നല്‍കാത്തതിനാല്‍ വില്ലേജ് ഓഫീസര്‍ ഇത് മനഃപ്പൂര്‍വ്വം വൈകിപ്പിച്ചു. ഇയാള്‍ക്കെതിരെ കൈക്കൂലി വാങ്ങുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതികളുണ്ടായിരുന്നു. പലരില്‍ നിന്നും ഭീഷണിപ്പെടുത്തി വരെ ഇയാള്‍ പണം വാങ്ങിയിരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കസേര തെറിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചത് ഏതാനും ആഴ്ചകള്‍ മുന്‍പാണ്. എന്നിട്ടും കൈക്കൂലി തങ്ങളുടെ അവകാശമാണെന്ന മട്ടിലാണ് പല സര്‍്ക്കാര്‍ ഉദ്യോഗസ്ഥരുടെയും പെരുമാറ്റം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിവൈഎസ്പി ഹരിവിദ്യാധരന്റെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷനില്‍ ഇന്‍സ്‌പെക്ടര്‍മാരായ അജി ജി നാഥ്, രാജീവ് ജെ, അനില്‍കുമാര്‍, എ.എസ്.ഐ ഹരിലാല്‍, എസ്‌ഐ മാരായ ജലാലുദ്ദീന്‍ റാവുത്തര്‍, രാജേഷ് വിഡി, രാജേഷ് കുമാര്‍ എന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജീവ് , രാജേഷ് , അനീഷ് രാമചന്ദ്രന്‍ , അനീഷ് മോഹന്‍ , പ്രവീണ്‍ എസ് , ഗോപകുമാര്‍ , ജിനു മോന്‍ എന്നിവരും പങ്കെടുത്തു.