പത്തനംതിട്ട: ഓമല്ലൂര്‍ വില്ലേജ് ഓഫീസര്‍ മുളക്കുഴ സൗപര്‍ണികയില്‍ കെഎസ് സന്തോഷ് കുമാര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍. ഇയാള്‍ കൈക്കൂലി വാങ്ങാറുണ്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് പരിശോധന. കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായതച്. ഇയാളില്‍ നിന്നും 3000 രൂപ പിടിച്ചെടുത്തു.
ഭൂമി പോക്കുവരവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുളക്കുഴ സ്വദേശിയോട് 5000 രൂപ കൈക്കൂലിയായി സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു. പണമില്ലെന്ന് പറഞ്ഞപ്പോള്‍ ഇത് 3000 രൂപയായി കുറച്ചു. ആധാരം ചെയ്തു കഴിഞ്ഞാല്‍ പോക്കുവരവും രേഖ ചെയ്ത് കൊടുക്കേണ്ടതാണ്. എന്നാല്‍ കൈക്കൂലി നല്‍കാത്തതിനാല്‍ വില്ലേജ് ഓഫീസര്‍ ഇത് മനഃപ്പൂര്‍വ്വം വൈകിപ്പിച്ചു. ഇയാള്‍ക്കെതിരെ കൈക്കൂലി വാങ്ങുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതികളുണ്ട്. പലരില്‍ നിന്നും ഭീഷണിപ്പെടുത്തി വരെ ഇയാള്‍ പണം വാങ്ങിയിരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.