അധ്യാപക നിയമനത്തിൽ ക്രമക്കേട്; അപേക്ഷകളിൽ പലതും സമയ ബന്ധിതമായി തീർപ്പാക്കുന്നില്ല; വിദ്യാഭ്യാസ വകുപ്പ് ഓഫിസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

കോട്ടയം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഓഫിസുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ ഓപ്പറേഷൻ ജ്യോതിയുമായി വിജിലൻസ് വിഭാഗം. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ജില്ലാ വിദ്യാഭ്യാസ ഓഫിസ് (ഡി.ഇ.ഒ ഓഫിസ്), അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫിസ് (എ.ഇ.ഒ ഓഫിസ്) എന്നിവിടങ്ങളിലാണ് വിജിലൻസ് പരിശോധന നടത്തിയത്. അധ്യാപക , അനധ്യാപക നിയമനവുമായി ബന്ധപ്പെട്ടും, നിയമനം ക്രമവത്കരിക്കുന്നതിനും, മാനേജ്‌മെന്റുകൾക്കു ലഭിക്കുന്ന ഗ്രാന്റുകൾ പാസാക്കി കൊടുക്കുന്നതിനും പുതിയ തസ്തിക സൃഷ്ടിക്കുന്നതിനുമായി ചില ഉദ്യോഗസ്ഥർ അഴിമതി നടത്തുന്നതായി വിജിലൻസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് വിജിലൻസ് സംഘം ഓപ്പറേഷൻ ജ്യോതി എന്ന പേരിൽ പരിശോധന നടത്തിയത്.

Advertisements

സംസ്ഥാനത്തെ ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിൽ (ഡി.ഇ.ഒ ഓഫിസ്) പ്രതിമാസം 200 മുതൽ 300 വരെയുള്ള അപേക്ഷകൾ വിവിധ ആവശ്യങ്ങൾക്കായി ലഭിക്കുന്നുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ഇവയിൽ പത്ത് ശതമാനം മാത്രമാണ് സമയ ബന്ധിതമായി തീർപ്പാക്കാറുള്ളതെന്നും ബാക്കിയുള്ളവ വിവിധ കാരണങ്ങൾ പറഞ്ഞ് അഴിമതി നടത്തുന്നതിനു വേണ്ടി വച്ചു താമസിപ്പിക്കുകയാണ് എന്നും വിജിലൻസിനു രഹസ്യ വിവരം ലഭിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാതെ എയ്ഡഡ് സ്‌കൂൾ ഉദ്യോഗസ്ഥരുടെ വാർഷിക ഇൻക്രിമെന്റ്, ഇൻക്രിമെന്റ് അരിയർ, ഡി.എ അരിയർ എന്നിവ അനുവദിക്കുന്നതിലും കാലതാമസം വരുത്തുന്നതായും കണ്ടെത്തി. സ്‌കൂളുകളിലെ ഓഫിസ് അറ്റൻന്റർമാർ വഴി കൈക്കൂലി നൽകുന്ന അപേക്ഷകളിൽ മാത്രം വേഗത്തിൽ നടപടി സ്വീകരിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകളിലെ സർക്കാർ നിശ്ചയിച്ച അധ്യാപക വിദ്യാർത്ഥി അനുപാതം അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതിലേയ്ക്ക് ചില മാനേജ്‌മെന്റുകൾ കുട്ടികളുടെ എണ്ണത്തിൽ ക്രമക്കേട് നടത്തുന്നതായും അതിവഴി ചില മാനേജ്‌മെന്റുകൾ അധിക അധ്യാപക തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇതിലേയ്ക്ക് ഡി.ഇ.ഒ, എ.ഇ.ഒ ഓഫിസുകളിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ഒത്താശ ചെയ്തു വരുന്നതായും ഡയറക്ടറേറ്റിലെയും മറ്റും ഉദ്യോഗസ്ഥർ ഇത് അതേ പടി അംഗീകരിക്കുന്നതായും വിജിലൻസിനു രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ലീവ് വേക്കൻസി നിയമനം, സ്ഥലം മാറ്റത്തെ തുടർന്ന് ഉണ്ടാകുന്ന ഒഴിവ്, തസ്തിക സൃഷ്ടിക്കൽ, എയ്ഡഡ് സ്‌കൂൾ ഉദ്യോഗസ്ഥരുടെ മെഡിക്കൽ റീ ഇംമ്പോഴ്‌സ്‌മെൻര് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളിലും അഴിമതി നടത്തുന്നതിനു വേണ്ടി ചില ഉദ്യോഗസ്ഥർ കാല താമസം വരുത്തുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യ വിവരം പരിശോധിക്കുന്നതിനു വേണ്ടിയാണ് പരിശോധന നടത്തിയത്.

മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ ചില ഡി.ഇ.ഒ , എ.ഇ.ഒ ഓഫിസുകലിലും അധ്യാപക അനധ്യാപക തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളിൽ മാസങ്ങളായി തീരുമാനമെടുക്കാത്തതായും കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ ഉദ്യോഗസ്ഥർ വൻ കാല താമസം വരുത്തുന്നതായും ഇത് അഴിമതിയ്ക്കു വേണ്ടിയാണെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര, വയനാട് ജില്ലയിലെ കൽപ്പറ്റ, പാലക്കാട്, തിരുവനന്തപുരം, എന്നീ ഡി.ഇ.ഒ ഓഫിസുകളിലും വടക്കാൻചേരി, മണ്ണാർക്കാട്, കൽപ്പറ്റ എന്നീ ഓഫിസുകളിലും ഫയലുകളിൽ കാലതാമസം വരുത്തുന്നതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

അനധികൃതമായി അധ്യാപ തസ്തികകളുമായി ബന്ധപ്പെട്ട് കണ്ടെത്തിയ അപാകതകളെപ്പറ്റി വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്നു വിജിലൻസ് അറിയിച്ചു. സംസ്ഥാനത്തെ 24 ജില്ലാ ഓഫിസുകൾ, 30 അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫിസുകൾ എന്നിവിടങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്. വിജിലൻസ് ഡയറക്ടറുടെ അധിക ചുമതല വഹിക്്കുന്ന ഇൻസ്‌പെക്ടർ ജനറൽ എച്ച്.വെങ്കിടേഷിന്റെ ഉത്തരവ് പ്രകാരം വിിജിലൻസ് ഇന്റലിജൻസ് വിഭാഗം പൊലീസ് സൂപ്രണ്ട് ഇ.എസ് ബിജുമോന്റെ മേൽനോട്ടത്തിൽ വിജിലൻസ് സ്‌പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് ഒന്ന് പൊലീസ് സൂപ്രണ്ട് കെ.ഇ ബൈജു, വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2 പൊലീസ് സൂപ്രണ്ട് അജയകുമാർ, വിജിലൻസ് തെക്കൻ മേഖല പൊലസ് സൂപ്രണ്ട് ജയശങ്കർ, മധ്യമേഖലാ പൊലീസ് സൂപ്രണ്ട് ഹിമേന്ദ്രനാഥ്, കിഴക്കൻ മേഖലാ പൊലീസ് സൂപ്രണ്ട് വി.ജി വിനോദ്കുമാർ, വടക്കൻ മേഖലാ പൊലീസ് സൂപ്രണ്ട് സജീവൻ, എറണാകുളം സ്‌പെഷ്യൽ സെൽ പൊലീസ് സൂപ്രണ്ട് മൊയ്ദീൻകുട്ടി, കോഴിക്കോട് സ്‌പെഷ്യൽ സെൽ പൊലീസ് സൂപ്രണ്ട് ശശിധരൻ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.