വിജിലൻസ് വാരാഘോഷം : കോട്ടയം ജിലയിൽ സി എം എസ് കോളജ് വിദ്യാർത്ഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു 

കോട്ടയം :  വിജിലൻസ് വാരാഘോഷത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ സി എം എസ് കോളജ് വിദ്യാർത്ഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. കോട്ടയം ജിലയിൽ പാലാ , പൊൻകുന്നം , ചങ്ങനാശേരി , കോട്ടയം എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ഫ്ളാഷ് മോബ് ടീം നാഗമ്പടം ബസ് സ്റ്റാൻഡിൽ പര്യടനം അവസാനിച്ചു. വിജിലൻസ് ഡയറക്ടർ ടി.കെ വിനോദ് കുമാറിന്റെയും , ഐ ജി ഹർഷിത അട്ടല്ലൂരിയുടെയും നിർദേശ പ്രകാരം വിജിലൻസ് ആന്റ് കറപ്ഷൻസ് ബ്യൂറോ കിഴക്കൻ മേഖലയുടെ നേതൃത്വത്തിലാണ് വിജിലൻസ് വാരാഘോഷം നടത്തിയത്. പാലായിൽ നടന്ന ഉദ്ഘാടന പരിപാടികൾ പാലാ സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഫാ.ജെയിംസ് ജോൺ മംഗലത്ത് ഉദ്ഘാടനം ചെയ്തു. വിജിലൻസ് ഈസ്റ്റേൺ റേഞ്ച് എസ് പി വി.ജി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സിനിമാ താരം മിയ, പാലാ ഡിവൈ.എസ്.പി എ.ജെ തോമസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. അഴിമതി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. അഴിമതി സംബന്ധിച്ച്  പരാതിപ്പെടുന്നതിന് 1065 ൽ വിളിച്ച് അറിയിക്കാം. 

Advertisements

Hot Topics

Related Articles