ചെന്നൈ: തമിഴ് നടൻ വിജയ് ആന്റണിയുടെ മൂത്ത മകള്‍ മീരയുടെ വിയോഗത്തിന്റെ ഞെട്ടല്‍ ഇതുവരെയും വിട്ടുമാറിയിട്ടില്ല.വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മകളെ കണ്ടെത്തിയത്. മാനസിക സമ്മര്‍ദ്ദമാണ് മരണത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. മകള്‍ മരിച്ചശേഷം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ വികാരനിര്‍ഭരമായ കുറിപ്പും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മകളുടെ വിയോഗത്തില്‍ ഹൃദയം നുറുങ്ങുമ്പോഴും തന്റെ പുതിയ സിനിമയുടെ പ്രമോഷനെത്തിയിരിക്കുകയാണ് താരം.
സി.എസ് അമുദന് സംവിധാനം ചെയ്യുന്ന ‘രത്തം’ എന്ന സിനിമയുടെ പ്രമോഷനു വേണ്ടിയാണ് വിജയ് തന്റെ മകള്‍ക്കൊപ്പം എത്തിയത്. നിര്‍മാതാവ് ജി. ധനജ്ഞയന്‍ ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. “പ്രൊഫഷണലിസത്തിന്റെ ഉത്തമ ഉദാഹരണം. തന്റെ വ്യക്തിപരമായ ദുഃഖം മറച്ചുവച്ച് ടീമിനെ പിന്തുണക്കുന്നതിനായി എത്തിയ അദ്ദേഹം സിനിമലോകത്തിന് തന്നെ പ്രചോദനമാണ്. നന്ദി സര്” ധനജ്ഞയന്‍ എക്സില്‍ കുറിച്ചു. തീരാത്ത വേദനയിലും മനസാന്നിധ്യം കൈവിടാതെ ജോലിയില്‍ തിരിച്ചെത്തിയതില്‍ ആരാധകര്‍ താരത്തെ പ്രശംസിച്ചപ്പോള്‍ മറ്റുള്ളവര്‍ ഇത് കുറച്ച് നേരത്തെയാണെന്ന് അഭിപ്രായപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെന്നൈയിലെ സേക്രഡ് ഹാര്‍ട്ട് മെട്രിക്കുലേഷൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മീര പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയിരുന്നു. സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി കൂടിയായിരുന്നു. വിജയിന്റെയും ഫാത്തിമയുടെയും മൂത്ത മകളാണ് മീര. മകളുടെ വിയോഗത്തിനു ശേഷം വിജയ് സോഷ്യല്‍മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. മകള്‍ക്കൊപ്പം താനും മരിച്ചുവെന്നായിരുന്നു താരം കുറിച്ചത്.
” പ്രിയപ്പെട്ടവരേ, എന്റെ മകള്‍ മീര സ്നേഹവും ധൈര്യവുമുള്ള പെണ്‍കുട്ടിയാണ്.
ജാതിയും മതവും പണവും അസൂയയും വേദനയും ദാരിദ്ര്യവും വിദ്വേഷവും ഇല്ലാത്ത ഈ ലോകത്തെക്കാള്‍ മികച്ചതും സമാധാനപരവുമായ ഒരു സ്ഥലത്താണ് അവള് ഇപ്പോള്‍. അവള് ഇപ്പോഴും എന്നോട് സംസാരിക്കുന്നു. ഞാനും അവളോടൊപ്പം മരിച്ചു. ഞാൻ ഇപ്പോള്‍ അവള്‍ക്കായി സമയം ചെലവഴിക്കാൻ തുടങ്ങിയിരിക്കുന്നു. ഞാന്‍ തുടങ്ങുന്ന ഏതൊരു നല്ല കാര്യവും അവളുടെ പേരിലായിരിക്കും. എല്ലാം ആരംഭിക്കുന്നത് അവളായിരിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു” എന്നായിരുന്നു കുറിപ്പ്.