മാറിമാറി വരുന്ന ഫാഷൻ സങ്കൽപ്പങ്ങളിൽ തന്റേതായ സങ്കല്പങ്ങൾ പരീക്ഷിക്കാനുള്ള ബോളിവുഡ് നടനാണ് വിജയ് വർമ്മ . മെറ്റാലിക് സാരിയിലുള്ള പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം.
ചുവപ്പും കറുപ്പും നിറങ്ങള്‍ ചേര്‍ന്ന മെറ്റാലിക് സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ഇതിനൊപ്പം ടക്സീഡോ ഷര്‍ട്ടും പെയര്‍ ചെയ്തു. നീല നിറത്തിലുള്ള തലമുടിയാണ് താരത്തിന്റെ പുത്തന്‍ ഹെയര്‍ സ്റ്റൈല്‍. ഡിസൈനര്‍ റിംസിം ദാദുവാണ് വിജയ് വര്‍മ്മയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“നിര്വചനങ്ങള്ക്കപ്പുറം” എന്ന ക്യാപ്ഷനോടെയാണ് റിസിം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. കാലത്തിന്റേയും ഫാഷന്‍ ട്രെന്‍ഡുകളുടേയും ജെന്‍ഡറിന്റേയും അതിര്‍ത്തികള്‍ മറികടക്കുന്ന ഒരു കഥയാണിതെന്നും റിംസിം പറയുന്നു. മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്.
ആലിയ ഭട്ട് നായികയായ ‘ഡാര്ലിങ്സാ’ണ് വിജയ് വര്‍മ്മയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.