പിടിച്ചെടുത്ത മദ്യം അടിച്ച് തീർത്തു : ഒപ്പം കേസൊതുക്കാൻ കൈക്കൂലിയും : മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തൃശൂര്‍: വില്‍പനയ്ക്ക് സൂക്ഷിച്ച മദ്യം പിടിച്ചെടുത്ത എക്സൈസ് ഉദ്യോഗസ്ഥര്‍ മദ്യം പങ്കിട്ടെടുത്ത് കേസ് ഒതുക്കി തീര്‍ത്തു. മൂന്ന് കുപ്പി മദ്യവും 12 കുപ്പി ബിയറുമാണ് പിടിച്ചെടുത്തത്. മഹസര്‍ എഴുതിയ ശേഷം കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ചാവക്കാട് റേഞ്ച് എക്സൈസ് ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മൂന്ന് പേരെ നിര്‍ബന്ധിത പരിശീലനത്തിനയയ്ക്കാനും എക്സൈസ് കമ്മിഷണര്‍ ഉത്തരവിട്ടു.

ചാവക്കാട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ഡി വി ജയപ്രകാശ്, പ്രിവന്റീവ് ഓഫിസര്‍മാരായ ടി എസ് സജി, പി എ ഹരിദാസ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ ശരത്, പി ഇ അനീസ് മുഹമ്മദ്, എന്‍ കെ സിജ എന്നിവരെ എക്സൈസ് അക്കാദമിയില്‍ നിര്‍ബന്ധിത പരിശീലനത്തിനയച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ മാസം 12-ാം തിയതി മൂന്ന് കുപ്പി മദ്യവുമായി പോവുകയായിരുന്ന രഞ്ജിത്തിനെയാണ് എക്സൈസ് പിടികൂടിയത്. ശര്‍മിള എന്ന സ്ത്രീക്കു വില്‍ക്കാനുള്ളതാണ് മദ്യം എന്ന സൂചനയെത്തുടര്‍ന്നാണ് ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്ന് 12 കുപ്പി ബിയര്‍ കണ്ടെത്തി. എല്ലാ മദ്യവും രഞ്ജിത്തിന്റെ പക്കല്‍ നിന്നു പിടിച്ചെന്ന് കാണിച്ച്‌ രേഖയുണ്ടായക്കി ശര്‍മിളയെയും അയല്‍വാസി രാജനെയും സാക്ഷികളാക്കിയാണ് മഹസര്‍ തയാറാക്കിയത്. പിന്നീട് ഇവരില്‍ നിന്ന് കൈക്കൂലി വാങ്ങി കേസ് ഒതുക്കുകയായിരുന്നു.

Hot Topics

Related Articles