നടൻ വിജയുടെ മകൻ ജെയ്സണ്‍ സഞ്ജയുടെ സംവിധാന രംഗത്തേക്കുള്ള കടന്ന് വരവ് സിനിമാ ലോകത്ത് വലിയ തോതില്‍ ചര്‍ച്ചയായിട്ടുണ്ട്. താരങ്ങളുടെ മക്കള്‍ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത് പതിവാണെങ്കിലും സംവിധാന രംഗത്തേക്ക് വരുന്ന താരപുത്രൻമാര് കുറവാണ്. അതേസമയം ഒരു സംവിധായകന് ലഭിക്കാവുന്ന ഏറ്റവും നല്ല തുടക്കമാണ് വിജയുടെ മകന് ലഭിച്ചിരിക്കുന്നത്. ആദ്യ ചിത്രം നിര്‍മിക്കുന്നത് ബിഗ് ബജറ്റ് സിനിമകളുടെ പണിപ്പുരയായി അറിയപ്പെടുന്ന ലെെക പ്രൊഡക്ഷൻസാണ്.
സീനിയര്‍ സംവിധായകര്‍ക്ക് പോലും ലഭിക്കാത്ത ഭാഗ്യമാണ് ജെയ്സണ്‍ സഞ്ജയ്ക്ക് ലഭിച്ചത്. അടുത്തിടെയാണ് അജിത്തിന്റെ പുതിയ സിനിമയുടെ സംവിധാന സ്ഥാനത്ത് നിന്നും വിഘ്നേശ് ശിവനെ ലൈക പ്രൊഡക്ഷൻസ് മാറ്റിയത്. കഥ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് വിഘ്നേശിന് പകരം മഗിഴ് തിരുമേനിയെ സംവിധാന സ്ഥാനത്തേക്ക് കൊണ്ട് വന്നു. ഇൻഡസ്ട്രിയില്‍ പേരെടുത്ത വിഘ്നേശ് ശിവനെ പോലും മാറ്റി നിര്‍ത്താൻ കെല്‍പ്പുള്ള പ്രൊഡക്ഷൻ ഹൗസിന് വേണ്ടിയാണ് വിജയുടെ മകൻ ആദ്യമായി സംവിധായകനാകാൻ പോകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതില്‍ ആരാധകര്‍ക്കുള്ള സന്തോഷം ചെറുതല്ല. വിജയ്നെയും മകൻ ജെയ്സണ്‍ സഞ്ജയ്നെയും കുറിച്ച് നിര്‍മാതാവ് ആര്‍എസ് അന്തനൻ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ജെയ്സണ്‍ സഞ്ജയുടെ കടന്ന് വരവിനെ രണ്ട് തരത്തില്‍ കാണാമെന്ന് ഇദ്ദേഹം പറയുന്നു. ഒരു തരത്തില്‍ നോക്കിയാല്‍ ഇത് നെപ്പോട്ടിസമാണ്. മറ്റൊരു തരത്തില്‍ നോക്കിയാല്‍ അതിന് അര്‍ഹതയുണ്ട്. വിദേശത്ത് സിനിമാ പഠനം കഴിഞ്ഞാണ് മകൻ വരുന്നതെന്നും അന്തനൻ ചൂണ്ടിക്കാട്ടി.
മകനെടുത്ത ഷോര്‍ട്ട് ഫിലിം കണ്ടു. മേക്കിംഗ് നന്നായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട അന്തനൻ വിജയും മകനും തമ്മില്‍ ചില ഈഗോ പ്രശ്നങ്ങള്‍ ഉണ്ടെന്നും പറയുന്നു. വിജയ് തന്റെ അച്ഛനോട് സംസാരിക്കാതിരിക്കുന്നത് പോലെ നടനോട് മകനും സംസാരിക്കുന്നില്ല. സ്വന്തം അധ്വാനത്തില്‍ ഒരു നിലയിലെത്തണമെന്നാണ് മകൻ ആഗ്രഹിക്കുന്നത്. മകൻ കരാറില്‍ ഒപ്പു വെക്കുമ്ബോള്‍ വിജയ് ഒപ്പമില്ലായിരുന്നു. വിജയ് അറിയാതെയാണ് ഇതെല്ലാം നടന്നതെന്നും അന്തനൻ വാദിച്ചു.
തമിഴ്നാട്ടില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ ഈ വാര്‍ത്ത ചര്‍ച്ചയാകുന്നുണ്ട്. വിജയും ഭാര്യ സംഗീതയും അകന്നിരിക്കാമെന്നും ഇതിനാലാണ് മകൻ വിജയോനോട് അകലം കാണിക്കുന്നതെന്നും വാദമുണ്ട്. നടനും സംഗീതയും പിരിയുന്നു എന്ന് നാളുകളായി തുടരുന്ന ഗോസിപ്പാണ്. വിജയ് അച്ഛൻ എസ്എ ചന്ദ്രശേഖറിനോട് ചെയ്തത് മകൻ വിജയ്നോട് ചെയ്യുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം. വിജയും പിതാവും തമ്മില്‍ അസ്വാര്യങ്ങളാണെന്ന് തമിഴകത്ത് സംസാരമുണ്ട്.
നടൻ രാഷ്ട്രീയ പ്രവേശന നീക്കങ്ങള്‍ സജീവമാക്കിയിരിക്കെ പോലും അച്ഛനെ ഒപ്പം കാണുന്നില്ല. നടനെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയതില്‍ പ്രധാന പങ്കുവഹിച്ചത് പിതാവാണ്. എന്നാല്‍ പിന്നീട് ഇരുവരും അകന്നെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. വിജയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാൻ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് എസ് എ ചന്ദ്രശേഖര്‍ ശ്രമിച്ചിരുന്നു. ഇതിനെ വിജയ് എതിര്‍ത്തതോടെയാണ് പ്രശ്നങ്ങളുണ്ടായത്. അച്ഛനെതിരെ നടൻ പരാതി നല്കുന്ന സാഹചര്യവും ഉണ്ടായി.
അതേസമയം വിജയും പിതാവും തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് നടന്റെ അമ്മ ശോഭ ചന്ദ്രശേഖര്‍ പറയുന്നത്. പക്ഷെ അഭ്യൂഹങ്ങളെ തള്ളിക്കളയാൻ വിജയ് ഇതുവരെ തയ്യാറായിട്ടില്ല. ഇതാണ് ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടുന്നത്. ലിയോയാണ് വിജയുടെ റിലീസിന് ഒരുങ്ങുന്ന സിനിമ. ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സിനിമയെ കാത്തിരിക്കുന്നത്.