കിണർ വെള്ളത്തിന് അസാധാരണമാകും വിധം പച്ചനിറം:ആശങ്കയിൽ കോട്ടയം  വിജയപുരം  പഞ്ചായത്ത് ആനത്താനം നിവാസികൾ

കോട്ടയം :വിജയപുരം ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ ആനത്താനം താഴ്‌വര പ്രദേശത്തെ ആറ് കിണറുകളിലാണ് നിലവിൽ അസാധാരണമാകും വിധം കടും പച്ച നിറത്തിൽ വെള്ളം കാണപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് ശേഷം നിറവ്യത്യാസം ഉണ്ടായിരിക്കുന്നതെന്ന് വീട്ടുകാർ പറയുന്നു.രാവിലെ മോട്ടോർ ഉപയോഗിച്ച് ടാങ്കുകളിൽ അടിച്ചിട്ട് വെള്ളത്തിന് നിറഭേദം ഉണ്ടായിട്ടില്ല.ഉച്ചയ്ക്കു ശേഷം കിണറ്റിലെ വെള്ളം ശേഖരിച്ചവർ നിറഭേദം തിരിച്ചറിഞ്ഞ് പ്രദേശവാസികളുമായി വിവരം പങ്കുവച്ചപ്പോഴാണ് മറ്റു കിണറുകളിലും വെള്ളത്തിൻ്റെ നിറഭേദം തിരിച്ചറിഞ്ഞത്.പ്രദേശത്തെ കൂടുതൽ കിണറുകളിൽ വെള്ളത്തിന് നിറവ്യത്യാസം ഉണ്ടായിട്ടുണ്ടോ എന്നുള്ളതും പരിശോധിച്ച് വരികയാണ്.നിറ വ്യത്യാസമുള്ള വെള്ളം ആരോഗ്യ പ്രവർത്തകരും ഭൂജല വകുപ്പ് ഉദ്യോഗസ്ഥരും നാളെ രാവിലെ എത്തി പരിശോധിച്ച ശേഷം മാത്രമേ  ഉപയോഗിക്കാവൂ എന്ന് പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകി.ഗ്രൗണ്ട് വാട്ടർ അതോറിറ്റിയുടെ സാങ്കേതീക വിഭാഗം അധികൃതരെയും വിവരം അറിയിച്ചു. ഇവർ നാളെ സ്ഥലത്ത് എത്തി പരിശോധന നടത്താമെന്ന് അറിയിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles