വടവാതൂർ: വിജയപുരം ഗ്രാമ പഞ്ചായത്തിൻ്റെയും സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെയും നേതൃത്ത്വത്തിൽ വിജയപുരത്ത് കേരളോത്സവത്തിന് തുടക്കമായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി.റ്റി സോമൻകുട്ടി അധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, വൈസ് പ്രസിഡൻ്റ് ഷീലമ്മ ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി സന്തോഷ്, കുര്യൻ വർക്കി, സുരേഷ് ബാബു ,പി .റ്റി ബിജു, ലിബി മുളന്താനത്ത്, മിഥുൻ ജി തോമസ്, സെക്രട്ടറി റ്റി.ആർ ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു. കേരളോത്സവം നവംബർ 13 ഞായറാഴ്ച സമാപിക്കും.
Advertisements