കോട്ടയം : കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോട്ടയം ജില്ലയിലെ പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിൽ നടന്നു. റെജി വർഗീസ് എ ജി എം നബാർഡ് അധ്യക്ഷനായിരുന്നു ജെസ്സി എം ഡി ഡയറക്ടർ റബ്ബർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോട്ടയം പരിപാടി ഉൽഘാടനം ചെയ്തു. പ്രിയ, ധന്യ പുതുപ്പള്ളി വാർഡ് മെമ്പർ തുടങ്ങിയവർ ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഫാക്ട് റിപ്രെസെന്ററ്റീവ് അലീന ചാക്കോ നാനോ യൂറിയ സമീകൃത വളപ്രയോഗം, ഡ്രാൺ ഉപയോഗം എന്നിവ വിവരിച്ചു. വിവിധ വകുപ്പുകൾ സ്റ്റാളുകൾ ഇട്ട് പദ്ധതികൾ വിവരിക്കുകയും പദ്ധതികളുടെ ഗുണഭോക്താക്കളാ ക്കുകയും ചെയ്തു. ഉഷാകുമാരി മാനേജർ എസ് ബി ഐ സ്വാഗതം പറയുകയും ജയ മാനേജർ എസ് ബി ഐ നന്ദിയും അറിയിച്ചു.