കോട്ടയം : കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ മേഖലകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോട്ടയം ജില്ലയിലെ മീനടം ഗ്രാമ പഞ്ചായത്തിൽ നടന്നു. മീനടം ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രസാദ് നാരായണൻ അധ്യക്ഷനായിരുന്നു.
ദൂരദർശൻ റിട്ടയേർഡ് ഓഫീസർ അപ്പുകുട്ടൻ പി ടി യോഗ നടപിടികൾ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ എം വി ശ്രീധരൻ നായർ, പോസ്റ്റൽ ഡിപ്പാർട്മെന്റ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ലാലിമോൻ ഫിലിപ്പ്, സി സ് സി വി എൽ ഇ ശ്രീജിത്ത്, അപ്പുകുട്ടൻ നായർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നിവർ സംസാരിച്ചു. എസ് ബി ഐ മാനേജർ റെജികുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഫാക്ട് റിപ്രെസെന്ററ്റീവ് അലീന ചാക്കോ നാനോ യൂറിയ സമീകൃത വളപ്രയോഗം, ഡ്രാൺ ഉപയോഗം എന്നിവ വിവരിച്ചു. കൃഷി വിഘ്‌ജ്യാൻ കേന്ദ്ര അസിസ്റ്റന്റ് പ്രൊഫസർ മാനുൽ അലക്സാണ്ടർ സംസാരിച്ചു. പ്രമുഖ കർഷകനും മെമ്പറും ആയ എം വി ശ്രീധരൻ നായരെ വേദിയിൽ ആദരിച്ചു. ജിയോ ഗ്യാസ് ഏജൻസി പി എം ഉജ്ജ്വൽ പദ്ധതിയിൽ പുതുതായി ചേരാൻ അവസരം ഒരുക്കി. വിവിധ വകുപ്പുകൾ സ്റ്റാളുകൾ ഇട്ട് പദ്ധതികൾ വിവരിക്കുകയും പദ്ധതികളുടെ ഗുണഭോക്താക്കളാ ക്കുകയും ചെയ്തു. മാത്യു ജോർജ് ബ്രാഞ്ച് മാനേജർ സ്റ്റേറ്റ് ബാങ്ക് നന്ദിയും അറിയിച്ചു.