പാലാ: ഒക്ടോബർ 20, 21 തീയതികളിൽ പാലായിൽ നടക്കുന്ന വിളക്കിത്തല നായർ സമാജം 71-ാം സംസ്ഥാന വാർഷിക സമ്മേളനത്തിന് 101 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപവൽക്കരിച്ചു. ഭാരവാഹികളായി കെ.എസ്.രമേഷ് ബാബു (ചെയർമാൻ), വി.ജി. മണിലാൽ, പി.കെ.സുരേന്ദ്രൻ, സാവിത്രി സുരേന്ദ്രൻ, ഉഷാ വിജയൻ (വൈസ് ചെയർമാൻ), എം.എൻ. മോഹനൻ (ജനറൽ കൺവീനർ), സി.ബി.സന്തോഷ്, കെ.ജി.സജീവ്, അഡ്വ.ടി.എം.ബാബു, കെ.ആർ. സാബുജി, വത്സല ടീച്ചർ (ജോ.കൺവീനർ), കെ.കെ. അനിൽകുമാർ (ട്രഷറർ), ആറ്റു കുഴി സദാശിവൻ (രക്ഷാധികാരി) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ സമാജം സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആർ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.എ. ചന്ദ്രൻ, ടി.എൻ. ശങ്കരൻ, ജയശ്രീ ബാബു എന്നിവർ പ്രസംഗിച്ചു.
Advertisements