സ്ഥലം പോക്കുവരവ് ചെയ്യുന്നതിനു 50,000 രൂപ കൈക്കൂലി വാങ്ങി;  വില്ലേജ് അസിസ്റ്റന്റിനു മൂന്നു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

കോട്ടയം: സ്ഥലം പോക്കുവരവു ചെയ്യുന്നതിനു ഇടനിലക്കാരന്‍ മുഖേന 50,000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റിനു 3 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും.കോട്ടയം മൂന്നിലവ് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റായിരുന്ന ടി. റെജിയെയാണു വിജിലന്‍സ് കോടതി ജഡ്ജി എം. മനോജ് ശിക്ഷിച്ചത്. മൂന്നിലവു വില്ലേജില്‍ മിനി ശിവരാമന്‍ എന്നയാളുടെ മാതാവിന്റെ പേരിലുണ്ടായിരുന്ന വസ്തു, മാതാവിനെ ഇവരുടെ സഹോദരന്‍ കൊലപ്പെടുത്തിയതിനെത്തുടര്‍ന്നു കോടതി ഉത്തരവിനെത്തുടര്‍ന്നു മകള്‍ക്കു ലഭിച്ചിരുന്നു. ഈ സ്ഥലം പോക്കുവരവ് ചെയ്യുന്നതിനു വില്ലേജ് ഓഫീസര്‍ പരാതിക്കാരിയോട് ഇടനിലക്കാരന്‍ മുഖേന രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു.

Advertisements

തുടര്‍ന്നു വില്ലേജ് അസിസ്റ്റന്റ് പണം വാങ്ങിയപ്പോള്‍ വിജിലന്‍സ് പിടികൂടുകയായിരുന്നു. ഡിവൈ.എസ്.പി കെ.എ. വിദ്യാധരനാണു കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.കെ. ശ്രീകാന്ത് കോടതിയില്‍ ഹാജരായി.

Hot Topics

Related Articles