തിരുവനന്തപുരം: ഒരേ വില്ലേജ് ഓഫിസില്‍ മൂന്നു വര്‍ഷമോ അതിലധികമോ ആയി ജോലി നോക്കുന്ന വില്ലേജ് അസിസ്റ്റന്‍റുമാരെയും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റുമാരെയും മാറ്റാൻ ജില്ലാ കളക്ടര്‍മാര്‍ക്ക് ലാൻഡ് റവന്യു കമ്മിഷണര്‍ നിര്‍ദേശം നല്‍കി. പാലക്കാട്ട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് വി. സുരേഷ് കുമാറിനെ കൈക്കൂലി കേസില്‍ വിജിലൻസ് അറസ്റ്റ് ചെയ്യുകയും ഒരു കോടിയില്‍പരം രൂപയുടെ പണവും നിക്ഷേപവും കണ്ടെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിര്‍ദേശം.
മന്ത്രി കെ. രാജന്‍റെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന റവന്യു സെക്രട്ടേറിയറ്റിന്‍റെ തീരുമാനപ്രകാരമാണ് നടപടി. റവന്യു വകുപ്പിലെ അഴിമതികള്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാൻ ഒരാഴ്ചക്കുളളില്‍ ടോള്‍ഫ്രീ നന്പര്‍ നിലവില്‍ വരും. എല്ലാ റവന്യു ഓഫീസുകളിലും ടോള്‍ഫ്രീ നന്പര്‍ പ്രദര്‍ശിപ്പിക്കും.