മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് നാളെ നടക്കും. 10008 നാളികേരം മഹാഗണപതി ഹോമം എന്നിവ രാവിലെ 05.30ന് ആരംഭിക്കും. ഉച്ചയ്ക്ക് 12 പ്രമുഖ ഗജവീരന്‍മാര്‍ പങ്കെടുക്കുന്ന ഗജപൂജയും ആനയൂട്ടും നടക്കും. മള്ളിയൂര്‍ പരമേശ്വന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണഅ മഹാഗണപതി ഹോമം നടക്കുക.
8 മണിക്ക് വിശേഷാല്‍ നവക-പഞ്ചഗവ്യ അഭിഷേകവും തുടര്‍ന്ന് ഉച്ചപൂജയും നടക്കും. 11 മണിക്ക് മഹാഗണപതി ഹോമം ദര്‍ശനവും ഉണ്ടാകുന്നതാണ്. വിനായക ചതുര്‍ത്ഥിദിനത്തിലെ ഗജപൂജയും ആനയൂട്ടും ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഗുരുവായൂര്‍ ഇന്ദ്രസെന്‍, തിരുവാണിക്കാവ് രാജഗോപാലന്‍, കിരണ്‍ നാരായണന്‍കുട്ടി, പാമ്പാടി സുന്ദരന്‍, കാഞ്ഞിരക്കാട്ട് ശേഖരന്‍, മുണ്ടയ്ക്കല്‍ ശിവനന്ദന്‍, വേണാട്ടുമറ്റം ഗോപാലന്‍കുട്ടി, നെല്യക്കാട്ട് മഹാദേവന്‍, തോട്ടയ്ക്കാട്ട് കണ്ണന്‍, കരിമണ്ണൂര്‍ ഉണ്ണി, മഹാലക്ഷ്മി കുട്ടികൃഷ്ണന്‍, വേമ്പനാട് വാസുദേവന്‍ എന്നീ ഗജവീരന്‍മാര്‍ ഗജപൂജയിലും ആനയൂട്ടിലും പങ്കെടുക്കും. തുടര്‍ന്ന് വലിയശ്രീബലി എഴുന്നള്ളത്ത് നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആറന്‍മുള ശ്രീകുമാര്‍ നേതൃത്വം നല്‍കുന്ന നാദസ്വര കച്ചേരി, പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞര്‍ പങ്കെടുക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനം, പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ 120 കലാകാരന്‍മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പ്രാമാണിത്വം വഹിക്കുന്ന പാണ്ടിമേളം എന്നിവയും വിനായക ചതുര്‍ത്ഥി ദിനത്തില്‍ ക്ഷേത്രാങ്കണത്തില്‍ നടക്കും.
ഇന്ന് രാവിലെ ശ്രീബലി എഴുന്നള്ളത്തിനെ തുടര്‍ന്ന് കോങ്ങാട് മധു, ചെര്‍പ്പുളശേരി ശിവന്‍ എന്നിവരുടെ നേതൃത്വത്തില്‍ മേജര്‍സെറ്റ് പഞ്ചവാദ്യം ക്ഷേത്രാങ്കണത്തില്‍ നടന്നു.
09.30ന് ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം, തുടര്‍ന്ന് ചെറിയ വിളക്ക് എന്നീ ചടങ്ങുകളും നടന്നു. വിനായക ചതുര്‍ത്തി മഹോത്സവത്തിന്റെ അഞ്ചാം ദിവസമായ വ്യാഴാഴ്ച വൈകിട്ട് ഗണേശ മണ്ഡപത്തില്‍ വിജയ് യേശുദാസ് നേതൃത്വം നല്‍കിയ സംഗീത സന്ധ്യ അരങ്ങേറി. നിരവധിയാളുകളാണ് സംഗീത വിരുന്ന് ആസ്വദിക്കാനായി എത്തിയത്. വിനായക ചതുര്‍ത്ഥി ദിനത്തിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഈ വര്‍ഷവും സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നായി വന്‍ഭക്തജനസഞ്ചയം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.