കൊച്ചി: നടന്‍ വിനായകന്റെ മീ ടൂ പരാമര്‍ശം തെറ്റായി പോയെന്ന് നവ്യാ നായര്‍. ‘വിനായകന്‍ പറഞ്ഞത് തെറ്റാണ്. അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. വിനായകന്റെ പരാമര്‍ശത്തില്‍ എന്നെയും ആള്‍ക്കാര്‍ ക്രൂശിച്ചു. ഒരു പുരുഷന്‍ പറഞ്ഞതിന് സ്ത്രീയെ ആണ് ക്രൂശിക്കുന്നത്. വിവാദ പരാമര്‍ശങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കി.’, നവ്യ വ്യക്തമാക്കി.
അതേസമയം, മീ ടുമായി ബന്ധപ്പെട്ട വിനായകന്റെ പരാര്‍ശത്തിന് എന്തുകൊണ്ട് അതേ വേദിയില്‍ ഉണ്ടായിരുന്ന നവ്യ പ്രതികരിച്ചില്ലെന്ന ചോദ്യത്തിന്, അപ്പോള്‍ എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്നായിരുന്നു നവ്യ നേരത്തെ നല്‍കിയ മറുപടി. സംവിധായകന്‍ വികെ പ്രകാശിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു നവ്യയുടെ വിശദീകരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിനായകന്‍ പറഞ്ഞതിന് ക്രൂശിക്കപ്പെട്ടത് താനാണെന്നും നവ്യ പറഞ്ഞു. ഒരു പുരുഷന്‍ പറഞ്ഞതിന് സ്ത്രീയെ ആണ് ക്രൂശിക്കുന്നതെന്നായിരുന്നു നവ്യയുടെ പ്രതികരണം. മീ ടൂ വിനെ തുടര്‍ന്ന് വിവാദമായ തന്റെ പരാമര്‍ശത്തില്‍, വിനായകന്‍ മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരിന്നു. ഇതിന് പിന്നാലെയാണ് നവ്യയുടെ മറുപടി.