ഭരണങ്ങാനം: ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി യു ഡി എഫിലെ വിനോദ് ചെറിയാൻ വേരനാനി തിരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണിയിലെ സുധാ ഷാജിയെ നാലിനെതിരെ എട്ട് വോട്ടുകൾക്കാണ് വിനോദ് പരാജയപ്പെടുത്തിയത്. ബി ജെ പി അംഗത്തിൻ്റെ വോട്ട് അസാധുവായി. കേരളാ കോൺഗ്രസ് എമ്മിനെ പഞ്ചായത്തിലെ അധികാര സ്ഥാനങ്ങളിൽ നിന്നു പുറത്താക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി വൈസ് പ്രസിഡൻ്റായിരുന്ന ജോസുകുട്ടി അമ്പലമറ്റത്തിലിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു.
വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട വിനോദ് ചെറിയാനെ മാണി സി കാപ്പൻ എം എൽ എ അനുമോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിനോദിന് നൽകിയ സ്വീകരണത്തിൽ ടോമി ഫ്രാൻസിസ്, സജി എസ് തേക്കേൽ, അഡ്വ ജോസ് ജോസഫ്, സെൻ തേക്കുംക്കാട്ടിൽ, നിതിൻ സി വടക്കൻ, മെമ്പർമാരായ റെജി മാത്യു, എൽസമ്മ ജോർജുകുട്ടി, പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സണ്ണി, ലിൻസി സണ്ണി,ബിജു എ ആർ, സോഫി സണ്ണി, ബീന ടോമി, ടോണി തൈപ്പറമ്പിൽ, ജോഷി മാത്യു, ഷാജിമോൻ വി കെ, ടോണി കവിയിൽ, രാജു മണ്ണൂർ, റോയ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.