കേരള യൂണിവേഴ്സിറ്റി കലോത്സവത്തിനിടെ സംഘര്‍ഷം; ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ച് കെ.എസ് യു, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍; മത്സരങ്ങൾ അട്ടിമറിക്കാൻ ശ്രമം; പരാതിയുമായി മാർ ഇവാനിയോസ്

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവത്തിനിടെ സംഘര്‍ഷം. യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലേക്ക് പ്രതിഷേധവുമായി കെഎസ്‍യു പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. ഒരു വിഭാഗം മത്സരങ്ങള്‍ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും കലോത്സവത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്‍യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. 

Advertisements

ഇക്കാര്യങ്ങള്‍ ഉന്നയിച്ച് കെഎസ്‍യു പ്രവര്‍ത്തകര്‍ വേദിയിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകരും മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. ഇരു കൂട്ടരും ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. ഇതോടെ മത്സരങ്ങളും തടസപ്പെട്ടു. മത്സരങ്ങള്‍ തടസപ്പെട്ടതോടെ പ്രതിഷേധവുമായി മത്സരാര്‍ത്ഥികളും രംഗത്തെത്തി. സംഘര്‍ഷാവസ്ഥക്കിടെയും മത്സരം തുടരുകയാണെന്ന് സംഘാടകര്‍ അറിയിക്കുകയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രധാന വേദിയിലാണ് പ്രതിഷേധമുണ്ടായത്. സ്റ്റേജിന് മുന്നില്‍ കുത്തിയിരുന്ന് കെഎസ്‍യു പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. വേദിക്കുള്ളില്‍ നിന്ന് പ്രതിഷേധക്കാരെ മാറ്റിയശേഷമാണ് മത്സരം ആരംഭിച്ചത്. വേദിക്ക് മുന്നിലിരുന്നുള്ള പ്രതിഷേധം തുടരുന്നതിനിടെ ഒപ്പന മത്സരം വേദിയില്‍ പുരോഗമിക്കുകയാണ്. മത്സരം ആരംഭിച്ചശേഷവും ഇരു വിഭാഗവും തമ്മില്‍ മുദ്രവാക്യം വിളി തുടര്‍ന്നു. 

പൊലീസെത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്. ഇതിനിടെ, സര്‍വകലാശാല യൂണിയനെതിരെ മാര്‍ഇവാനിയോസ് കോളേജ് അധികൃതര്‍ ചാന്‍സിലര്‍ക്ക് പരാതി നല്‍കി. ഒരു വിഭാഗം മത്സങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും മാർ ഇവാനിയോസിലെ വിദ്യാർത്ഥികൾ മത്സരിക്കുമ്പോൾ മുദ്രാവാക്യം വിളിച്ച് അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നുവെന്നുമാണ് പരാതി. വിധി കർത്താക്കളെയും കുട്ടികളെയും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്നും മാര്‍ ഇവാനിയോസ് പ്രിൻസിപ്പൽ പരാതിയില്‍ പറയുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.