‘സ്വർഗത്തിൽ നിന്നുള്ള സുനാമി’; മേഘക്കൂട്ടത്തിൽ നിന്നും മലമുകളിലേക്ക് പെയ്യുന്ന അതിശക്തമായ മഴ; വൈറലായി വീഡിയോ

‘സ്വർഗത്തിൽ നിന്നുള്ള സുനാമി’; മേഘക്കൂട്ടത്തിൽ നിന്നും മലമുകളിലേക്ക് പെയ്യുന്ന അതിശക്തമായ മഴ; വൈറലായി വീഡിയോ

കാലാവസ്ഥാ വ്യതിയാനം വലിയതോതിലുള്ള പ്രശ്നങ്ങളാണ് ലോകമെങ്ങും സൃഷ്ടിക്കുന്നത്. ഇതില്‍ ചിലത് മനുഷ്യന് ദുരിതത്തോടൊപ്പം അവിസ്മരണീയമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരുടെ ശ്രദ്ധനേടി. ആകാശത്ത് കൂടി അത്യാവശ്യം വേഗതയില്‍ പോകുന്ന മേഘക്കൂട്ടത്തില്‍ നിന്നും ഒരു പ്രത്യേക പ്രദേശത്ത് മാത്രമായി മഴ പെയ്യുന്നതായിരുന്നു വീഡിയോയില്‍. മേഘം സഞ്ചരിക്കുന്നതിനനുസരിച്ച് ജലപ്രവാഹം പതിയുന്ന സ്ഥലവും മാറുന്നതും വീഡിയോയില്‍ കാണാം. 

Advertisements

കോസ്മിക് ഗിയ എന്ന എക്സ് ഹാന്‍റില്‍ നിന്നു, ‘സ്വര്‍ഗത്തില്‍ നിന്നുള്ള സുനാമി’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. 12 ന്‍റെ ടൈംലാപ്സ് വീഡിയോയാണ് പങ്കുവയ്ക്കപ്പെട്ടത്. നദിക്ക് ഇക്കരെ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. നദിക്ക് അക്കരെയുള്ള മലയിലെ ഒരു പ്രത്യേക സ്ഥലത്തേക്ക് ആകാശത്ത് കൂടി പോകുന്ന മേഘക്കൂട്ടത്തില്‍ നിന്നും മഴ പെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ശക്തമായി പെട്ടെന്ന് ജലപ്രവാഹമുണ്ടാകുന്നു. മേഘം സഞ്ചരിക്കുന്നതിന് അനുസൃതമായി ജലപ്രവാഹവും മാറുന്നു. കാഴ്ചയില്‍ സുന്ദരമാണെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ജലപ്രവാഹങ്ങള്‍ക്ക് താഴെ നില്‍ക്കരുതെന്ന് ചില സമൂഹ മാധ്യമ ഉപയോക്താക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘പ്രകൃതി കാണാൻ കഴിയാത്തത്രയും ആകർഷണീയമായ ശക്തിയാണ്. മികച്ച പോസ്റ്റ്’ എന്നായിരുന്നു ഒരു കുറിപ്പ്. വെനസ്വേലയിൽ, 10 അല്ലെങ്കിൽ 15 മിനിറ്റ് ഇതുപോലെ മഴ പെയ്യുന്നു, തുടർന്ന് മറ്റൊന്നും സംഭവിക്കാത്തത് പോലെ.’ മറ്റൊരു കാഴ്ചക്കാരനെഴുതി. ‘ഒരു മൈക്രോബർസ്റ്റിന് ഒരു തരംഗം സൃഷ്ടിക്കാൻ കഴിയും, പക്ഷേ സുനാമിയെ സൃഷ്ടിക്കാൻ കഴിയില്ല എന്നതിൽ എനിക്ക് സംശയമില്ല. 

പ്രകൃതി കാണാൻ അതിശയകരമായ ഒരു ശക്തിയാണ്. നല്ല പോസ്റ്റ് ‘  എന്നായിരുന്നു മറ്റൊരു കുറിപ്പ്. 2022-ൽ, സമാനമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അന്ന പക്ഷേ ഒരു നഗരത്തിന്‍റെ മുകളിലേക്കാണ് മേഘം സമാനമായ രീതിയില്‍ ‘പൊട്ടിയൊഴുകിയത്’. വാട്ടർ സ്പൌട്ട് എന്ന് അറിയപ്പെടുന്ന പ്രതിഭാസത്തിനേക്കാള്‍ വലുതാണ് വീഡിയോയിലെ കാഴ്ച. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.