കോട്ടയം : കളക്ടറേറ്റുകൾ അടക്കം എല്ലാ സർക്കാർ ഓഫീസുകളിലും ജനുവരി ഒന്നിന് മുൻപ് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തണമെന്ന് ഉത്തരവ്. കളക്ടറേറ്റുകളിലും എല്ലാ സർക്കാർ ഓഫീസുകളിലും വകുപ്പ് മേധാവിമാരുടെ ഓഫീസുകളിലും സർക്കാർ ഗ്രാൻഡ് ലഭിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും പഞ്ചിങ് ഏർപ്പെടുത്തണമെന്ന് ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ജനുവരി ഒന്നു മുതൽ ബയോമെട്രിക് രീതിയിലുള്ള പഞ്ചിംഗ് എല്ലാ സർക്കാർ ഓഫീസുകളിലും ഏർപ്പെടുത്തണമെന്നും മാർച്ച് 31നു മുൻപ് ഹാജർ സ്പാർക്കുമായി ബന്ധിപ്പിക്കണമെന്നും ഉത്തരവുണ്ട്.
സംസ്ഥാനത്തെ എല്ലാ കളക്ടറേറ്റുകളിലും, സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഗ്രാൻഡ് ലഭിക്കുന്ന സ്ഥാപനങ്ങൾ എന്നിവയിലുമാണ് സ്പാർക്ക് ബന്ധിത ബയോമെട്രിക് ഹാജർ സംവിധാനം ഏർപ്പെടുത്തുന്നത്. ബയോമെട്രിക് സംവിധാനം ഏർപ്പെടുത്താൻ വകുപ്പ് മേധാവികൾ കർശന നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനായുള്ള മാർഗനിർദേശങ്ങളും ഉത്തരവിൽ പുറപ്പെടുവിച്ചിട്ടുണ്ട്. വകുപ്പ് സെക്രട്ടറിമാരുമായുള്ള ചീഫ് സെക്രട്ടറിയുടെ പ്രതിമാസ യോഗത്തിൽ പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്യും. ഓരോ വകുപ്പിലെയും ഒരു അഡീഷണൽ സെക്രട്ടറിയെയോ ജോയിൻറ് സെക്രട്ടറിയെയോ പഞ്ചിങ് ഏർപ്പെടുത്തുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി നിയോഗിക്കണമെന്നും നിർദേശം ഉണ്ട്.
ബയോമെട്രിക് സംവിധാനം സ്പാർക്കുമായി ബന്ധപ്പെടുത്തുന്ന ഓഫീസുകളിൽ ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ സംബന്ധിച്ചുള്ള നിർദ്ദേശം നൽകണമെന്നും ഉത്തരവ് പ്രഖ്യാപിക്കുന്നു. ചീഫ് സെക്രട്ടറി ബിപി ജോയിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.