മസ്കറ്റ്: ഒമാനില്‍ കാലാവധി കഴിഞ്ഞ വിസ പിഴയില്ലാതെ പുതുക്കാന്‍ അവസരം. സെപ്തംബര്‍ ഒന്നു വരെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴ ഒഴിവാക്കിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 31 വരെ പുതുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.പുതുക്കിയ വിസാ നിരക്കുകള്‍ ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. വിസ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകള്‍ കുറച്ചിട്ടുണ്ട്.
സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ നിര്‍ദേശത്തിന് പിന്നാലെ പുതിയ വിസാ നിരക്കുകള്‍ ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കുകയും ചെയ്തു. ഈ വര്‍ഷം ജൂണ്‍ ആദ്യം മുതലായിരിക്കും ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. നേരത്തെ 2001 റിയാല്‍ ഈടാക്കിയിരുന്ന ഏറ്റവും ഉയര്‍ന്ന വിഭാഗത്തില്‍ 301 റിയാലാക്കി ഫീസ് കുറച്ചു. സ്വദേശിവത്കരണ നിബന്ധനകള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ ഫീസില്‍ 85 ശതമാനം വരെ ഇളവും നല്‍കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ 601 റിയാല്‍ മുതല്‍ 1001 റിയാല്‍ വരെ ഈടാക്കിയിരുന്ന തസ്തികകളിലേക്ക് ഇനി മുതല്‍ 251 റിയാലായിരിക്കും വിസാ ഫീസ്. സ്പെഷ്യലൈസ്ഡ്, സാങ്കേതിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഇതില്‍ ഉള്‍പ്പെടുന്നവരില്‍ അധികവും.