കോട്ടയം : യൂണിസിസ് ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള വിസാറ്റ് എൻജി നിയറിംങ് കോളേജിൽ ഏപ്രിൽ മാസം 27, 28, തീയതികളിൽ എ.ഐ.സി.ടി.ഇ. ആൻഡ് എസ്.ഇ.ആർ.ബി. – ഡി എസ്.റ്റി സ്പോൺസർ ചെയ്യുന്ന ഐ.ഇ.ഇ.ഇ 5. നാനോ 2023 അന്താരാഷ്ട്ര സമ്മേളനം നടക്കുന്നു.
വിസാറ്റ് എൻജിനീയറിംങ് കോളേജിലെ ഐ. ഇ ഇ ഇ ഫോട്ടോണിക്സ് സൊസൈറ്റി സ്റ്റുഡന്റ് ചാപ്റ്ററാണ് ഈ അഭിമാനകരമായ സമ്മേളനത്തിന് നേതൃത്വം നൽകുന്നത്. ഈ സംരംഭത്തിന് ആവശ്യമായ സാമ്പത്തിക സഹായം ചെയ്തു തരുന്നത് എ.ഐ.സി.റ്റി. ഇ യും ഡി.എസ് റ്റി സെർബും ആണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജപ്പാൻ, മലേഷ്യ, ബംഗ്ലാദേശ്, സൗദി അറേബ്യ, ഈജിപ്ത്, ഫ്രാൻസ്, യു എസ് എ മുതലായ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഏപ്രിൽ 27 ന് ആരംഭിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം കോളേജിന്റെയും വിസാറ്റ്
ഈ സമ്മേളനത്തിൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാനുമായ ശ്രീ രാജു കുര്യൻ നിർവ്വഹിയ്ക്കും. വിസാറ്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പിൾ പ്രൊ: ഡോ. അനൂപ് കെ.ജെ ചടങ്ങിൽ ഏവരേയും സ്വാഗതം ചെയ്ത് സംസാരിക്കും. തുടർന്ന് ലഫ്റ്റനന്റ് ഡോ റ്റി.ഡി.സുബാഷ് (ഗ്ലോബൽ സ്ട്രാറ്റജി പ്രസന്റേറ്റീവ് ഓഫ് ഇന്ത്യ ഐ.ഇ.ഇ.ഇ ഫോട്ടോണിക്സ് യു എസ്.എ.) ഐ.ഇ.ഇ.ഇ. 5. നാനോ 2023 നെ ക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തും.
സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനകർമ്മം ഡോ. മൻപ്രീത് സിംഗ് മന്ന പ്രൊ വൈസ് ചാൻസിലർ – ചണ്ടിഗർ യൂണിവേഴ്സിറ്റി, മുൻ ഡയറക്ടർ എ.ഐ.സി.റ്റി. ഇ) നിർവഹിയ്ക്കും. ഡോ: ഷൈൽ കാം (അസിസ്റ്റൻഡ് ഡയറക്ടർ എ.ഐ.സി.റ്റി. ഇ. – മിനിസ്ട്രി ഓഫ് എജ്യൂക്കേഷൻ ഇന്ത്യ) ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കും. റിട്ടയേർഡ് വിങ്ങ് കമാൻഡർ പ്രമോദ് നായർ (ഡയറക്ടർ – വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്) ആശംസകൾ അർപ്പിച്ച് സംസാരിക്കും. ചടങ്ങിൽ നന്ദി പ്രകാശിപ്പിക്കുന്നത് വിസാറ്റ് ഗ്രൂപ്പ് ഓഫ് കോളേജുകളുടെ രജിസ്റ്റാർ പ്രൊഫ. സുബിൻ പി.എസ് ആണ്. ഈ ചടങ്ങിൽ വച്ച് ഐ.ഇ.ഇ.ഇ 5 നാനോ 2024 കോൺഫറൻസ് വെബ്സൈറ്റ് ഡോ
മൻപ്രീത് സിംഗ് മന്ന ഉദ്ഘാടനം ചെയ്യും. ഐ.ഇ.ഇ.ഇ. 5 നാനോ 2023 ന്റെ പ്രൊസീഡിങ്സിന്റെ ഹാർഡ് കോപ്പിയുടെ ഒരു പ്രതി . രാജു കുര്യൻ, ഡോ മൻപ്രീത് സിംഗ് മന്നയ്ക്ക് നൽകി പ്രകാശിപ്പിക്കും. തുടർന്ന് ഐ.ഇ.ഇ.ഇ. 5. നാനോ 2023 ന്റെ പ്രൊസീഡിംഗ് സിന്റെ പ്രകാശനം ഡോ: ശ്രീഷൽ കാംബ്ല നിർവ്വഹിക്കും. ഐ. ഇ ഇ ഇ 5. നാനോ 2024 ന്റെ ബ്രോഷർ പ്രകാശനം മൻപ്രീത് സിംഗ് മന്ന നടത്തും.
രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളിൽ അവതരിപ്പിക്കുന്നതിലേക്കായി 614 ഗവേഷണ പ്രബന്ധങ്ങൾ ലഭിയ്ക്കുകയുണ്ടായി. ഇവയിൽ നിന്നും 203 എണ്ണം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവതരിപ്പിയ്ക്കപ്പെടുന്ന ഗവേഷണ പ്രബന്ധങ്ങളിൽ ഏറ്റവും നല്ലതിനുള്ള പുരസ്കാരം 28 ാം തീയതി ഹൗസ് ബോട്ടിൽ വച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ നൽകപ്പെടുന്നതാണ്.