വിഷു ബമ്പർ ഭാഗ്യവാനെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വിശ്വംഭരനാണ് വിഷു ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത്. സിആർഎഫ് വിമുക്തഭടനാണ് വിശ്വംഭരൻ. ഇടയ്ക്ക് എറണാകുളത്ത് ഒരു ബാങ്കില്‍ സെക്യൂരിറ്റി ആയി ജോലി ചെയ്തിരുന്നു. ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്. സ്ഥിരം ലോട്ടറി എടുക്കുന്ന ആളാണ്. എല്ലാ വർഷവും വിഷു ബമ്പർ എടുക്കാറുണ്ട്. വേറൊരു ടിക്കറ്റിന് മുൻപ് 5000 രൂപയുടെ വേറൊരു സമ്മാനവും കിട്ടിയിട്ടുണ്ട്. ബമ്പറടിച്ച വിവരം ആദ്യം വീട്ടുകാരോടാണ് പറഞ്ഞത്. വർത്തയറിഞ്ഞാല്‍ ആളുകള്‍ ഓടിക്കൂടുമോ എന്ന് പേടിച്ചിരുന്നു. ഇത്രയും പൈസ കിട്ടിയതില്‍ ഒരു ടെൻഷനുമില്ല. പണം എന്ത് ചെയ്യണമെന്ന് ഇപ്പോള്‍ തീരുമാനമായിട്ടില്ല. വീട് ശരിയാക്കണമെന്നാണ് ചിന്തിക്കുന്നതെന്നും വിശ്വംഭരൻ പറഞ്ഞു.