തിരുവനന്തപുരം: വിഷു കൈനീട്ട വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ പിന്തുണച്ച് കെ സുരേന്ദ്രൻ . സുരേഷ് ഗോപിയെ വിമര്‍ശിക്കുന്നവര്‍ മനോനില തെറ്റിയവരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. നമ്മുടേത് പാശ്ചാത്യ സംസ്കാരം അല്ല, കൈനീട്ടം വാങ്ങുമ്പോള്‍ മുതിര്‍ന്ന ആളുകളുടെ കാലില്‍ തൊട്ട് ചിലപ്പോള്‍ കൊച്ചുകുട്ടികള്‍ വന്ദിക്കുമെന്നും സുരേന്ദ്രന് വിമര്‍ശിച്ചു.
‘വിഷു കൈനീട്ടം നല്‍കാനാണ് സുരേഷ് ഗോപി പോയത്. വളരെ നല്ല കാര്യമാണ് അത്. നമ്മുടെ നട്ടിലെ കുഞ്ഞുങ്ങള്‍ക്ക് വിഷു കൈനീട്ടം നല്കാന് സ്വന്തം പോക്കറ്റില്‍ നിന്നും കാശെടുത്ത് വിതരണം ചെയ്തു. കൈനീട്ടം വാങ്ങുമ്പോള്‍ മുതിര്‍ന്ന ആളുകളുടെ കാലില്‍ ചിലപ്പോള്‍ കൊച്ചുകുട്ടികള്‍ വന്ദിക്കും, അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിട്ടാണ്. അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നവര്‍ മനോനില തെറ്റിയവരാണ്. നമ്മള് പാശ്ചാത്യ രാജ്യം ഒന്നും അല്ലല്ലോ.’ കെ സുരേന്ദ്രന് പറഞ്ഞു.