ഏപ്രിൽ 15 വെള്ളിയാഴ്ച വിഷു; വിഷുക്കണി ഒരുക്കേണ്ടത് എങ്ങിനെ; എങ്ങിനെ വിഷും ആഘോഷിക്കണം; അറിയേണ്ടതെല്ലാം

എപ്രിൽ 15 വെള്ളിയാഴ്ച വിഷുവാണ്.
വിഷുവിനെക്കുറിച്ചോർക്കുമ്പോൾ ഏതൊരു മലയാളിയുടെയും മനസിലെലേക്കാദ്യം എത്തുന്നത് വിഷുക്കണിയാണ്. കുടുംബത്തിലെ മുതിർന്ന സ്ത്രീകളാണ് വിഷുക്കണി ഒരുക്കുന്നതും അത് കുടുംബാംഗങ്ങളെ കാണിക്കുന്നതും.

Advertisements

വിഷുക്കണിക്ക് ഒരുക്കാനുള്ള ദ്രവ്യങ്ങൾ

  1. നിലവിളക്ക്
  2. ഓട്ടുരുളി
  3. ഉണക്കലരി
  4. നെല്ല്
  5. നാളികേരം
  6. സ്വർണ്ണ നിറമുള്ള കണിവെള്ളരി
  7. ചക്ക
  8. മാങ്ങ, മാമ്പഴം
  9. കദളിപ്പഴം
  10. വാൽക്കണ്ണാടി (ആറന്മുള ലോഹകണ്ണാടി)
  11. കൃഷ്ണവിഗ്രഹം
  12. കണിക്കൊന്ന പൂവ്
  13. എള്ളെണ്ണ (വിളക്കെണ്ണ പാടില്ല )
  14. തിരി
  15. കോടിമുണ്ട്
  16. ഗ്രന്ഥം
    17.നാണയങ്ങൾ
    18.സ്വർണ്ണം
  17. കുങ്കുമം
  18. കണ്മഷി
  19. വെറ്റില
  20. അടക്ക
  21. ഓട്ടുകിണ്ടി
  22. വെള്ളം

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിഷുക്കണി എങ്ങനെ ഒരുക്കാം ?
കൊന്നപ്പൂ കൃഷ്ണന്റെ കിരീടമാണെന്നാണ് സങ്കൽപ്പം. കണി വെള്ളരി കൃഷ്ണന്റെ മുഖമാണെന്നും വിളക്കുകൾ കണ്ണുകളാണെന്നും വിശ്വാസം.
ഇതെല്ലാം ചേർത്തുവച്ച് വിഷുക്കണി ഒരുക്കേണ്ടത്. കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം.

ഓരോ വസ്തുവും സത്വ, രജോ,തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ച് വൃത്തിയാക്കിയ നിലവിളക്കാണ് ഉപയോഗിക്കേണ്ടത്.
ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉണക്കലരിയും നെല്ലും ചേർത്ത് ഉരുളി പകുതിയോളം നിറയ്ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ട് കത്തിക്കുന്ന പതിവ് ചിലയിടങ്ങളിൽ ഉണ്ട്. ഉരുളി പ്രപഞ്ചത്തിന്റെ പ്രതീകമാണെന്നും അതിൽ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് സങ്കൽപം. കണിക്കൊന്ന പൂക്കൾ കാലപുരുഷന്റെ കിരീടമാണ്.

സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ് ക്കേണ്ടത്.
ചക്ക ഗണപതിയുടെ ഇഷ്ടഭക്ഷണമാണെന്ന് വിശ്വാസം. മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാൽ വാൽ ക്കണ്ണാടിവയ്ക്കാം. ഭഗവതിയുടെ സ്ഥാനമാണു വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എന്നും സങ്കൽപമുണ്ട്.

കൃഷ്ണ വിഗ്രഹവും കണിക്കൊന്ന പൂക്കളും ഇതിനടുത്തുവയ്ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.
തൊട്ടടുത്ത് താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്ക്കും പാക്കിനുമൊപ്പം വേണം വയ്ക്കാൻ. ലക്ഷ്മിയുടെ പ്രതീകമാണ് സ്വർണവും നാണയങ്ങളും.
ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.

പച്ചക്കറി വിത്തുകൾ വയ്ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്ക്കുന്ന പതിവ് ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്.
ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്ക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.