കുറവിലങ്ങാട് : വീണ്ടും ഒരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുകായാണ്. വിഷു പക്ഷി എന്നത് പുതു തലമുറയ്ക്ക് കേട്ടുകേള്‍വി മാത്രമായി ക്കൊണ്ടിരിക്കുന്നു. വിഷുക്കാലമായാല്‍. മലയാളികളുടെ കാർഷിക സംസ്ക്കാരത്തെ വിളിച്ചോതി ”വിത്തും കൈക്കോട്ടും വെക്കം കൈയേന്ത്” എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് വിരുന്നെത്തുന്ന പക്ഷിയാണ് വിഷുപ്പക്ഷി. വിഷുപ്പക്ഷിയെ ചക്കയ്ക്കുപ്പുണ്ടോ കുയില്‍, ഉത്തരായണങ്ങിളി, കതിരുകാണാ കിളി എന്നെല്ലാം പലരും വിളിക്കാറുണ്ട്.
ചക്കയ്ക്കുപ്പുണ്ടോ കുയിൽ, അച്ഛൻ കൊമ്പത്ത്, ഉത്തരായനക്കിളി, കതിരുകാണാക്കിളി തുടങ്ങി പ്രാദേശികമായ പല പേരുകളിലും ഈ കുയിൽ അറിയപ്പെടുന്നു. പ്രധാനമായും വിഷു ഉത്സവകാലത്തിനോട് അടുപ്പിച്ചാണ് ഈ കിളിയുടെ ഗംഭീരശബ്ദം കേട്ടു തുടങ്ങുന്നത് എന്നതിനാലാണ് ഇതിനെ വിഷുപ്പക്ഷി എന്നു വ്യാപകമായി വിളിക്കുന്നത്. പ്ലാവുകളിൽ ചക്ക വിളയുന്ന കാലവും ഇതുതന്നെയാണ് (മേടം-ഇടവം/ഏപ്രിൽ-മേയ്). വീട്ടമ്മമാർ ചക്കപ്പുഴുക്കുണ്ടാക്കുന്ന കാലം. അപ്പോഴാണ് “ചക്കയ്ക്കുപ്പുണ്ടോ” എന്ന മുഴങ്ങുന്ന ഓർമ്മപ്പെടുത്തലുമായി ഈ ചെറിയ കുയിൽ എത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യന്‍ കുക്കു എന്നാണ് പക്ഷിയുടെ ഇംഗ്ലീഷ് പേര്. കുകുലിഡെ കുടുംബത്തില്‍ പെട്ട ഈ പക്ഷിയുടെ ശാസ്ത്രനാമം കുകുലിഡെ മൈക്രോപ്റ്ററസ് എന്നാണ്. മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാനായാണിത് ഏപ്രില്‍ മാസത്തോടെ ഇവിടെയെത്തുന്നത്. കാക്കയുടെയും കാക്കത്തമ്പുരാട്ടിയുടെയും കൂട്ടിലാണ് കുയിലിനെപ്പോലെ ഇതും മുട്ടയിടുക.
വിഷുപ്പക്ഷിയെകണ്ടവര്‍ ചുരുക്കമായിരിക്കും. മങ്ങിയ ചാരനിറമുള്ള ഏകദേശം പുള്ളിക്കുയിലിനെപ്പോലെയിരിക്കുന്ന കുറികി തടിച്ച ശരീരമാണിതിന്.