അഖിലകേരള വിശ്വകർമ്മ മഹാസഭയുടെ പുതുപ്പള്ളി എറികാട് വിരാഡ് വിശ്വകർമ്മ ദേവക്ഷേത്രത്തിലെ ഋഷിപഞ്ചമി വിശ്വകർമ്മ ജയന്തി സെപ്റ്റംബർ ഏഴിന്

പുതുപ്പള്ളി: അഖിലകേരള വിശ്വകർമ്മ മഹാസഭയുടെ പുതുപ്പള്ളി എറികാട് വിരാഡ് വിശ്വകർമ്മ ദേവക്ഷേത്രത്തിലെ ഋഷിപഞ്ചമി വിശ്വകർമ്മ ജയന്തി ആഘോഷവും വിനായക ചതുർത്ഥിയും സെപ്റ്റംബർ ഏഴിനും എട്ടിനും നടക്കും. സെപ്റ്റംബർ ഏഴിന് രാവിലെ 05.30 ന് നടതുറക്കൽ, വിശേഷാൽ പൂജകൾ, ഭാഗവതപാരായണം, അഷ്ടദ്രവ്യഗണപതിഹോമം. വൈകിട്ട് അഞ്ചരയ്ക്ക് നടതുറക്കൽ. 6.30 ന് ദീപാരാധന. സെപ്റ്റംബർ എട്ട് ഞായറാഴ്ച ഋഷിപഞ്ചമി നടക്കും. രാവിലെ 08.30 ന് നടതുറക്കൽ, വിശേഷാൽ പൂജകൾ, ഭാഗവതപാരായണം. 08.30 ന് പതാക ഉയർത്തൽ, 09.00 ന് വിശ്വകർമ്മ ദേവാർച്ചന. ഏറ്റുമാനൂരപ്പൻ കോളേജിലെ ഡോ.ഹരികൃഷ്ണൻ നെത്തല്ലൂർ ആചാര്യനാകും. 12 ന് അന്നദാനം നടക്കും. വൈകിട്ട് 5 ന് നടതുറക്കൽ. 06.30 ന് ദീപാരാധനയും, ഏഴിന് ഭജനയും നടക്കും.

Advertisements

Hot Topics

Related Articles