വിത്തല്‍ ക്ഷേത്രത്തില്‍ ആറ് അടി താഴ്ചയില്‍ രഹസ്യനിലവറ :   പതിനാറാം നൂറ്റാണ്ടിലെ ആറോളം വിഗ്രഹങ്ങള്‍ കണ്ടെത്തി

മുംബൈ : പണ്ഡർപൂർ വിത്തല്‍ ക്ഷേത്രത്തില്‍ രഹസ്യ നിലവറ കണ്ടെത്തി. ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് രഹസ്യ നിലവറ കണ്ടെത്തിയത് .തറ വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയ ഭീമൻ കല്ല് നീക്കിയപ്പോള്‍ നിലവറയിലേയ്‌ക്കുള്ള വാതിലായിരുന്നു പ്രത്യക്ഷപ്പെട്ടത് . മുറി ആറ് അടി താഴ്ചയുള്ളതാണ്.ക്ഷേത്രത്തില്‍ കണ്ടെത്തിയ നിലവറയില്‍ പുരാവസ്തു വകുപ്പ് പരിശോധന നടത്തി. ഇതില്‍ നിന്ന് രണ്ട് വിഷ്ണുവിഗ്രഹങ്ങളും മഹിഷാസുരമർദ്ദിനി വിഗ്രഹവും പാദുകവും മറ്റ് രണ്ട് ചെറിയ വിഗ്രഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചില പഴയ നാണയങ്ങളും കണ്ടെടുത്തു.പതിനാറാം നൂറ്റാണ്ടിലേതാണ് ഈ വിഗ്രഹങ്ങളെന്ന് പുരാവസ്തു വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ വിലാസ് വാഹനെ പറഞ്ഞു. വിത്തല്‍-രുക്മിണി മന്ദിർ കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്ര ഷെല്‍ക്കെ, മന്ദിര കമ്മിറ്റി കോ-ചെയർമാൻ, പണ്ഡിതന്മാർ, മഹാരാജ് മണ്ഡലി എന്നിവരുടെസാന്നിധ്യത്തിലാണ് ഈ വിഗ്രഹങ്ങള്‍ നിലവറയില്‍ നിന്ന് പുറത്തെടുത്തത് . ഹനുമാൻ ദർവാജയുടെ ഇടതുവശത്തായാണ് രഹസ്യ നിലവറ .

Advertisements

Hot Topics

Related Articles