വിവേകാനന്ദ വിദ്യാ മന്ദിറിൽ നവരാത്രി മഹോത്സവവും വിദ്യാരംഭവും ഭക്തിസാന്ദ്രമായി

വൈക്കം : വിവേകാനന്ദ വിദ്യാ മന്ദിറിൽ നവരാത്രി മഹോത്സവവും വിദ്യാരംഭവും ഭക്തിസാന്ദ്രമായി. വൈക്കം മഹാദേവ ക്ഷേത്രമേൽശാന്തി തരണി ഡി.നാരായണൻ നമ്പൂരിതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു.ഭാരതീയ ദർശനങ്ങളും ആചാര അനുഷ്ഠാനങ്ങളും പുതു തലമുറയ്ക്ക് പകർന്നു നൽകാൻ വിദ്യാർഥികളെ ഉൾപ്പെടുത്തി വിദ്യാഗോപാല മന്ത്രാർച്ചനയും സരസ്വതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. സ്കൂൾ സെക്രട്ടറി പി.എസ്. ഹരിദാസിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം സ്കൂൾ പ്രിൻസിപ്പൽ മഞ്ജു പ്രസാദ് ഉദ്ഘാടനംചെയ്തു. ക്ഷേമ സമിതി പ്രസിഡൻ്റ് കുഞ്ഞുമോൻ, ജില്ലാ സംഘചാലക് സോമനാഥൻ, മനോജ് യെസ്ടെക് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles