തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് പ്രക്ഷോഭ രംഗത്തുളളവര്‍ക്ക് നിയമസഭയില്‍ വിവിധ പരിഹാര നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി . കടലാക്രമണത്തിന് ഇരയാകുന്ന കുടുംബങ്ങളെയും സി.ആര്.ഇസഡ് പരിധിക്കുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളെയും മാറ്റിപാര്‍പ്പിക്കാന്‍ പദ്ധതി നടപ്പാക്കും. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് മുട്ടത്തറയിലെ എട്ട് ഏക്കര്‍ ഭൂമി കണ്ടെത്തി. കടല്‍ക്ഷോഭത്തിന്റെയും സി.ആര്.ഇസഡ് നിയന്ത്രണങ്ങളുടെയും ഭാഗമായി വിഴിഞ്ഞം പദ്ധതി പ്രദേശത്ത് പുനരധിവാസം വേണ്ടിവരുന്നവരുടെ ആവശ്യത്തിന് മുന്‍ഗണന നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ക്യാമ്ബുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കല് നടപടി വേഗത്തിലാക്കും.വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതുവരെ 5500 രൂപ പ്രതിമാസ വാടകയും സര്‍ക്കാര്‍ വഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജിയോ ട്യൂബുകള്‍, ജിയോ കണ്ടെയ്നറുകള്‍, റോളിങ് ബാരിയര്‍ സംവിധാനങ്ങള്‍, ടെട്രാപോഡുകള്‍ തുടങ്ങിയവയും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് ഉചിതമായ തീരസംരക്ഷണം, പ്രാദേശിക പങ്കാളിത്തത്തോടെയും കൂടിയാലോചനകളോടെയും നടപ്പാക്കും.
മണ്ണെണ്ണയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ മണ്ണെണ്ണ ഇതരഇന്ധനങ്ങള് ഉപയോഗിക്കുന്ന യാനങ്ങളിലേക്ക് മാറണം. ഘട്ടം ഘട്ടമായി ഇതിന് മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും.
മുതലപ്പൊഴി ഹാര്‍ബറിന്റെ വടക്കുവശത്തായി 23 കോടി ചെലവില്‍ 1.91 കി.മീ ദൂരം ഗ്രോയിന്‍ സംരക്ഷണത്തിനായി ഏറ്റെടുത്തു. ഇതു തുറമുഖത്ത് ലാന്‍ഡിങ് സൗകര്യങ്ങളും സുരക്ഷയും മെച്ചപ്പെടുത്തും.
തുറമുഖ നിര്‍മാണം പൂര്‍ത്തിയായാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന ആവശ്യങ്ങള്‍ക്കായി ഒരുക്കേണ്ട ബോട്ട് ലാന്‍ഡിങ് സ്റ്റേഷന് ആവശ്യമായ നടപടികള്‍ ഇപ്പോള്‍തന്നെ ആരംഭിക്കും.
തുറമുഖം കമീഷന് ചെയ്യുന്നതോടൊപ്പം പാരമ്ബര്യേതര ഊര്‍ജ പാര്‍ക്ക് സ്ഥാപിക്കും. പദ്ധതി പൂര്‍ത്തിയായാല്‍ പാര്‍ക്കില്‍നിന്നും സബ്സിഡി നിരക്കില്‍ ഇന്ധനം നല്‍കുന്നത് പരിഗണിക്കും. പദ്ധതിക്കായി മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.