വിഴിഞ്ഞം തുറമുഖ നിർമ്മാണം ; ക​ട​ലാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന കു​ടും​ബ​ങ്ങ​ളെ മാറ്റി പാർപ്പിക്കും ; പരിഹാര നിർദ്ദേശങ്ങൾ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം : വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ര്‍​മാ​ണ​ത്തി​നെ​തി​രാ​യ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ​ പ്രക്ഷോ​ഭ​ രം​ഗ​ത്തു​ള​ള​വ​ര്‍​ക്ക് നി​യ​മ​സ​ഭ​യി​ല്‍  വി​വി​ധ പ​രി​ഹാ​ര നി​ര്‍​ദേ​ശ​ങ്ങ​ളുമായി മുഖ്യമന്ത്രി . ക​ട​ലാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന കു​ടും​ബ​ങ്ങ​ളെ​യും സി.​ആ​ര്‍.​ഇ​സ​ഡ് പ​രി​ധി​ക്കു​ള്ളി​ല്‍ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ​യും മാ​റ്റി​പാ​ര്‍പ്പി​ക്കാ​ന്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കും. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ കീ​ഴി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ട്ട​ത്ത​റ​യി​ലെ എ​ട്ട്​ ഏ​ക്ക​ര്‍ ഭൂ​മി ക​ണ്ടെ​ത്തി. ക​ട​ല്‍ക്ഷോ​ഭ​ത്തി​ന്റെ​യും സി.​ആ​ര്‍.​ഇ​സ​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി വി​ഴി​ഞ്ഞം പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് പു​ന​ര​ധി​വാ​സം വേ​ണ്ടി​വ​രു​ന്ന​വ​രു​ടെ ആ​വ​ശ്യ​ത്തി​ന് മു​ന്‍ഗ​ണ​ന നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Advertisements

ക്യാ​മ്ബു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ല്‍ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കും.​വീ​ടു​ക​ള്‍ നി​ര്‍​മി​ച്ച്‌ ന​ല്‍കു​ന്ന​തു​വ​രെ 5500 രൂ​പ പ്ര​തി​മാ​സ വാ​ട​ക​യും സ​ര്‍ക്കാ​ര്‍ വ​ഹി​ക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജി​യോ ട്യൂ​ബു​ക​ള്‍, ജി​യോ ക​ണ്ടെ​യ്‌​ന​റു​ക​ള്‍, റോ​ളി​ങ്​ ബാ​രി​യ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍, ടെ​ട്രാ​പോ​ഡു​ക​ള്‍ തു​ട​ങ്ങി​യ​വ​യും സാ​ങ്കേ​തി​ക വി​ദ്യ​യും സ​മ​ന്വ​യി​പ്പി​ച്ച്‌ ഉ​ചി​ത​മാ​യ തീ​ര​സം​ര​ക്ഷ​ണം, പ്രാ​ദേ​ശി​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും കൂ​ടി​യാ​ലോ​ച​ന​ക​ളോ​ടെ​യും ന​ട​പ്പാ​ക്കും.

മ​ണ്ണെ​ണ്ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ങ്കി​ല്‍ മ​ണ്ണെ​ണ്ണ ഇ​ത​ര​ഇ​ന്ധ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന യാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ​ണം. ഘ​ട്ടം ഘ​ട്ട​മാ​യി ഇ​തി​ന്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കും.

മു​ത​ല​പ്പൊ​ഴി ഹാ​ര്‍ബ​റി​ന്റെ വ​ട​ക്കു​വ​ശ​ത്താ​യി 23 കോ​ടി ചെ​ല​വി​ല്‍ 1.91 കി.​മീ ദൂ​രം ഗ്രോ​യി​ന്‍ സം​ര​ക്ഷ​ണ​ത്തി​നാ​യി ഏ​റ്റെ​ടു​ത്തു. ഇ​തു തു​റ​മു​ഖ​ത്ത് ലാ​ന്‍​ഡി​ങ്​ സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷ​യും മെ​ച്ച​പ്പെ​ടു​ത്തും.

തു​റ​മു​ഖ നി​ര്‍​മാ​ണം പൂ​ര്‍ത്തി​യാ​യാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് മ​ത്സ്യ​ബ​ന്ധ​ന ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ഒ​രു​ക്കേ​ണ്ട ബോ​ട്ട് ലാ​ന്‍ഡി​ങ്​ സ്‌​റ്റേ​ഷ​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഇ​പ്പോ​ള്‍ത​ന്നെ ആ​രം​ഭി​ക്കും.

തു​റ​മു​ഖം ക​മീ​ഷ​ന്‍ ചെ​യ്യു​ന്ന​തോ​ടൊ​പ്പം പാ​ര​മ്ബ​ര്യേ​ത​ര ഊ​ര്‍ജ പാ​ര്‍ക്ക് സ്ഥാ​പി​ക്കും. പ​ദ്ധ​തി പൂ​ര്‍ത്തി​യാ​യാ​ല്‍ പാ​ര്‍ക്കി​ല്‍നി​ന്നും സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ ഇ​ന്ധ​നം ന​ല്‍കു​ന്ന​ത്​ പ​രി​ഗ​ണി​ക്കും. പ​ദ്ധ​തി​ക്കാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കു​ടി​യൊ​ഴി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.