തിരുവനന്തപുരം : വിഴിഞ്ഞത്ത് പുരോഹിതൻ നടത്തിയ പ്രസ്ഥാവന കേരളം കേട്ട ഏറ്റവും മോശം പ്രസ്താവനയായിരുന്നുവെന്നും മത്സ്യത്തൊഴിലാളികളുടെ കണ്ണീരൊപ്പണമെന്നും കുഞ്ഞാലിക്കുട്ടി എം.എൽ.എ. വളരെ നിര്‍ഭാഗ്യകരമായ പ്രസ്താവനയാണ്. അതിനെ ലീഗ് അങ്ങേയറ്റം അപലപിക്കുന്നു. അത് കേവലം അബ്ദുര്‍ റഹ്മാനെതിരായ പ്രസ്താവനയല്ല, ജാതി പറഞ്ഞുള്ള പ്രസ്താവനയാണ്. അത് ഭരണഘടനാപരമായും തെറ്റാണെന്നും നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖം വേണം. സമരം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയും ചര്‍ച്ച ഒത്തുതീര്‍പ്പിലെത്താനുള്ള ശ്രമവും തുടരുകയും വേണം. ഏറെ തടസങ്ങള്‍ പിന്നിട്ടാണ് ഇവിടെയൊരു തുറമുഖം വരുന്നത്. അതെല്ലാം കഴിഞ്ഞ് വന്നപ്പോഴാണ് ഈ ഘട്ടത്തിലൊരു സമരം. ഇത്രയും വൈകാരികമായ കടലോരത്ത് ഇത്തരമൊരു പ്രശ്നമുണ്ടാവാന്‍ പാടില്ലായിരുന്നു. തുറമുഖ നിര്‍മാണ കാര്യത്തില്‍ അമാന്തം വരാനും പാടില്ലായിരുന്നു.ഇത് വലിയൊരു അന്താരാഷ്ട്ര തുറമുഖമല്ലേ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരമൊരു തുറമുഖം ഇന്ത്യക്ക് തന്നെയില്ല. എന്നിട്ടല്ലേ കേരളത്തിന്. അപ്പോള്‍ അതുകൊണ്ടുതന്നെ കേന്ദ്രം കുറച്ച് ഫണ്ട് തരണം. എന്നാലും മറ്റ് പദ്ധതികള്‍ക്ക് കൊടുത്തതുപോലെ ഇവിടെയും മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്കി അവരെ നേരാംവണ്ണം പുനരധിവസിപ്പിച്ച് ഈ പ്രശ്നം പരിഹരിക്കണം. തുറമുഖം വേണമെന്ന നിലപാടാണ് പ്രതിപക്ഷം എടുത്തിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.