തിരുവനന്തപുരം : വിഴിഞ്ഞം സമരസമിതിയെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. നാളെ രാവിലെ പതിനൊന്ന് മണിക്ക് സമരസമിതിയുമായി മന്ത്രിതല ഉപസമിതി ചര്‍ച്ച നടത്തും.നേരത്തെ നാലുതവണ സമരസമിതിയുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.
തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് സാമൂഹിക ആഘാത പഠനം നടത്തണമെന്നത് ഉള്‍പ്പെടെ ഏഴ് ഇന ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് സമര സമിതിയുടെ തീരുമാനം. ഇന്നലെ സമരമസമിതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമരം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായും കൂടിക്കാഴ്ചയ്ക്ക് ശേഷം സമരസമിതി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണം നിര്‍ത്തിവെക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും അതിനിടെ സമരം തുടരുന്നത് ശരിയല്ലെന്നുമാണ് സര്‍ക്കാര്‍ വാദം.