വിഴിഞ്ഞം: വിവിഞ്ഞം തുറുമുഖ നിർമ്മാണത്തിന് എതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രതിഷേധക്കാരെ തള്ളിപ്പറഞ്ഞ് മന്ത്രി. പ്രതിഷേധക്കാർ വിഴിഞ്ഞത്തിനു പുറത്തുള്ളവരാണ് എന്ന മന്ത്രിയുടെ പ്രസ്താവനയാണ് ഇപ്പോൾ വിവാദമായി മാറിയത്. വിഴിഞ്ഞത്തെ സമരക്കാർ പുറത്ത് നിന്ന് വന്നവരെന്നാണ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രഖ്യാപിച്ചത്. ഇതോടെയാണ് സംഭവം വിവാദമായി മാറിയത്.
സമരത്തിൽ വിഴിഞ്ഞത്ത് കാർക്ക് പങ്കില്ലെന്നും മന്ത്രി പ്രഖ്യാപിച്ചു. ഇതോടെയാണ് സമരക്കാർ മന്ത്രിയ്ക്കു എതിരെ തിരിഞ്ഞത്. കടൽക്ഷോഭത്തിന് കാരണം തുറമുഖ നിർമ്മാണം
മാത്രമല്ലന്നും കാലവസ്ഥ വ്യതിയാനവും കടൽ ക്ഷോഭത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു വച്ചു. ഇതെല്ലാം സമരക്കാരെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് ഇവർ മറുപടി പ്രസ്താവനയുമായി രംഗത്ത് എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുറമുഖ മന്ത്രിക്ക് ബോധക്ഷയമെന്നായിരുന്നു വികാരി ജനറൽ യൂജിൻ പെരേരയുടെ പ്രതികരണം. മന്ത്രി ൽപ്പനങ്ങൾ നിർത്തണം. ഏത് ലോകത്താണ് മന്ത്രി
ജീവിക്കുന്നത്. അദാനിയുടെ കിമ്പളം പറ്റുന്നവരാണ് ഇടത് – വലത് സർക്കാരുകളെന്നും ഫാ. പെരേര ആരോപിച്ചു.