ദില്ലി: വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിൽ പ്രധാനമന്ത്രി മോദി നടത്തിയത് രാഷ്ട്രീയ പ്രസംഗമെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ.മോദിയുടെ ഉറക്കം കെടാൻ പോവുകയാണെന്ന് പറഞ്ഞ അദ്ദേഹം വേദിയില്‍ മന്ത്രി വാസവൻ്റെ പ്രസംഗമെടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്താൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞു.
സംഭവത്തില്‍ മുഖ്യമന്ത്രിയെയും കെസി വേണുഗോപാല്‍ വിമർശിച്ചു. പ്രധാനമന്ത്രി ഈ നിലയില്‍ രാഷ്ട്രീയ പ്രസംഗം നടത്തുമ്ബോള്‍ മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി നല്‍കിയില്ലെന്ന് അദ്ദേഹം ചോദിച്ചു. ‘മുഖ്യമന്ത്രിക്ക് എപ്പോള്‍ വേണമെങ്കിലും മൈക്കെടുക്കാം, എന്നിട്ടും എന്തുകൊണ്ട് മോദിക്ക് മറുപടി നല്‍കിയില്ല?’ എന്നായിരുന്നു അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് മോദിക്ക് വേദിയില്‍ തന്നെ ചുട്ട മറുപടി നല്‍കണമായിരുന്നു. അദാനിയെ എതിർക്കുന്ന രാഹുല്‍ ഗാന്ധിയെ മോദി വിമർശിക്കാതിരിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാർട്ടിയോട് ആലോചിച്ചാണ് പ്രതിപക്ഷ നേതാവ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. സ്ഥലം എംപിയും, എംഎല്‍എയും പങ്കെടുത്തതും പാർട്ടിയുടെ അറിവോടെയാണ്. പാകിസ്ഥാൻ്റെ ഉറക്കം കെടുത്താനാണ് മോദി ശ്രമിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മോദിയുടെ പ്രസ്താവനയെ വിമർശിച്ച് കോണ്‍ഗ്രസ് വക്താവ് പവൻ ഖേരയും രംഗത്ത് വന്നു. പഹല്‍ഗാമിനു ശേഷം പ്രതിപക്ഷം പോലും സർക്കാരിൻറെ കൂടെ നില്‍ക്കുകയാണ്. ആ സമയത്ത് മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു. രാജ്യത്തിൻറെ ശത്രുക്കള്‍ ഇതുകണ്ട് ചിരിക്കുന്നുണ്ടാകാമെന്നും പവൻ ഖേര പ്രതികരിച്ചു.