കിയവ്: റഷ്യക്കെതിരെ മരണം വരെ പോരാടുമെന്നും പോരാടുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ സെലെന്‍സ്‌കി. റഷ്യ കിയവ് ആസ്ഥാനം ആക്രമിച്ചിരുന്നെങ്കില്‍ തന്റെ കയ്യിലുള്ള പിസ്റ്റളുമായി മരണം വരെ പോരാടുമായിരുന്നുവെന്ന് സെലെന്‍സ്‌കി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
“എങ്ങനെ വെടിവെക്കണമെന്ന് എനിക്കറിയാം. ‘യുക്രൈന്‍ പ്രസിഡന്റിനെ റഷ്യ തടവിലാക്കി’ ഇങ്ങനെയൊരു തലക്കെട്ട് സങ്കല്പിക്കാന്‍ കഴിയുമോ നിങ്ങള്‍ക്ക്? നാണക്കേടാണത്. അതിലും വലിയ അപമാനം വരാനില്ല”; സെലെന്‍സ്‌കി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2022 ഫെബ്രുവരി 24 അധിനിവേശത്തിനു ശേഷമുള്ള ആദ്യ ദിവസങ്ങളില്‍, റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കിയവിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രസിഡന്റിന്റെ ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന ബാങ്കോവ സ്ട്രീറ്റില്‍ കാലുകുത്താന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ലെന്ന് യുക്രേനിയന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
അവര്‍ കിയവ് ആസ്ഥാനത്തിനുള്ളില്‍ പ്രവേശിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ അവിടെ ഉണ്ടാകുമായിരുന്നില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. ഏത് റഷ്യന്‍ യൂണിറ്റുകളെയാണ് അദ്ദേഹം പരാമര്‍ശിച്ചതെന്ന് വ്യക്തമല്ല. വളരെ ശക്തമായ പ്രതിരോധമാണ് യുക്രൈന്‍ തീര്‍ത്തത്. ആരും തന്നെയും തടവിലാക്കപ്പെട്ടില്ല. അവസാനം വരെ ഞങ്ങള്‍ അവിടെ ഉണ്ടാകുമെന്നും സെലെന്‍സ്‌കി പറഞ്ഞു.
പിസ്റ്റള്‍ കയ്യില്‍ കൊണ്ടുനടക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് റഷ്യ ബന്ദിയാക്കുന്നതിനേക്കാള്‍ നല്ലത് ജീവനെടുക്കുന്നതാണെന്നായിരുന്നു സെലന്‍സ്‌കിയുടെ മറുപടി. സ്വയം മരിക്കുന്ന കാര്യമല്ല പറഞ്ഞതെന്നും അദ്ദേഹം തിരുത്തി. റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കുന്ന കാര്യമാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.