ന്യൂസ് ഡെസ്ക് : പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് വി.എം സുധീരന്.സിദ്ധാര്‍ത്ഥന്റേത് കൊലപാതക സംശയം എന്നല്ല, കൊലപാതകം തന്നെയാണെന്ന് സുധീരന് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനകത്ത് ആദ്യം പൊലീസിന്റെ നിലപാട് പൊസീറ്റീവായിരുന്നില്ല. കുടുംബവും ജനങ്ങളും സജീവമായി ഇടപെട്ടത് മൂലമാണ് പൊലീസ് ഇതുവരെയെങ്കിലും എത്തിയതിന് കാരണമായതെന്നും സുധീരന് പറഞ്ഞു.
ന്യായമായ സംശയം വിഷയം തണുത്തു കഴിഞ്ഞാല്‍ പൊലീസ് ഇതില്‍ ഏതെങ്കിലും തരത്തില്‍ കള്ളക്കളി കളിക്കുമോ എന്നതാണ്. പൊലീസിന് മേല്‍ അത്രയധികം രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ട്.ഇത് വിലയിരുത്തുമ്പോള്‍ മരണത്തെ കുറിച്ച് കേന്ദ്ര ഏജന്‍സിയായ സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കോടതിയുടെ മേല്‍നോട്ടത്തിലാവണം അന്വേഷണമെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.