തിരുവനന്തപുരം: എകെ ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ രംഗത്ത്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വളരെ നേരത്തേ തന്നെ താന്‍ വിടപറഞ്ഞിട്ടുള്ളതാണെന്നും സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
രാജ്യസഭാ സീറ്റിലേക്ക് യുവാക്കള്‍ക്ക് അവസരം കൊടുക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ സാധ്യതയുണ്ട്. ചെറിയാന്‍ ഫിലിപ്പ്, മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റുമായ വി ടി ബല്‍റാം തുടങ്ങിയവരുടെ പേരുകളാണ് സജീവമായി ഉയരുന്നത്. കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, വി എം സുധീരന്‍ എന്നിവരുടെ പേരുകള്‍ എ കെ ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റിലേക്ക് ഉയര്‍ന്നുകേട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുധീരന്‍ പ്രതികരണവുമായി രംഗത്തുവന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എ കെ ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുതെന്ന് അപേക്ഷിക്കുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വളരെ നേരത്തേ തന്നെ ഞാന്‍ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേക്കില്ല. അതു കൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍ നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥനയെന്നും പോസ്റ്റിലൂടെ സുധീരന്‍ പറഞ്ഞു.
രാജ്യസഭാ സീറ്റിലേക്ക് ഇനി മത്സരിക്കാനില്ലെന്ന് എ കെ ആന്റണി വ്യക്തമാക്കിയതിന് പിന്നാലെ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമ ചന്ദ്രന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് എന്നിവര്‍ രംഗത്തുവന്നിരുന്നു. പരിചയസമ്പത്തുള്ള നേതാവാണ് താനെന്നും അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് പാര്‍ട്ടിയാണെന്നും കെ വി തോമസ് വ്യക്തമാക്കിയിരുന്നു.